പിടികൂടാന്‍ കൊണ്ടുവന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും പ്രതിരോധം; ഒടുവില്‍ രാജവെമ്പാലയ്ക്ക് പിടിവീണു; വീഡിയോ

കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്പാലയെ പിടികൂടി. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

Also Read- ‘ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രന്‍’; ബിജെപി വിട്ടതിന് ശേഷം അലി അക്ബറുടെ ഫേസ്ബുക് പോസ്റ്റ്

പതിനൊന്ന് അടി നീളമുള്ള രാജവെമ്പാലയാണ് പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തിയത്. കൃഷിയിടത്തിലേക്കിറങ്ങിയ കുഞ്ഞുമോനാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് സമീപവാസികളേയും വനംവകുപ്പിനേയും അറിയിക്കുകയായിരുന്നു. വനംവകുപ്പ് ആര്‍ആര്‍ടി അംഗം കബീര്‍ കളന്തോട് ആണ് രാജവെമ്പാലയെ പിടിക്കാന്‍ എത്തിയത്. ആദ്യം വാലിലായിരുന്നു പിടിവീണത്. പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ രാജവെമ്പാല ശക്തമായ പ്രതിരോധം തീര്‍ത്തു. പാമ്പിനെ പിടികൂടാന്‍ ഉപയോഗിക്കുന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും എതിര്‍ത്തെങ്കിലും ഒടുവില്‍ പിടിവീഴുകയായിരുന്നു.

Also read- 14കാരിയെ പീഡിപ്പിച്ച പിതാവിനും മകനും 20 വര്‍ഷം ജയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News