ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രോത്സവം: മൂന്നാം വർഷവും വിശ്വാസികൾക്ക് ആത്മീയാനുഭവം ഒരുക്കി വൈക്കം കലാശക്തിയുടെ ‘കിരാതം’

sabarimala

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച പള്ളിവേട്ട ദിവസം മൂന്നാം വർഷവും പള്ളിപ്പുറം സുനിലിന്‍റെ നേതൃത്വത്തിൽ അവതരിപ്പിച്ച വൈക്കം കലാശക്തിയുടെ ‘കിരാതം’ കഥകളി വിശ്വാസികൾക്ക് ആത്മീയാനുഭവം ആയി മാറി. ശബരിമലയിലെ ഭക്തജനങ്ങൾക്ക് വേണ്ടി ഒരു പുതിയ ആത്മീയ കാഴ്ചവേള ഒരുക്കുകയായിരുന്നു കലാശക്തി സ്കൂൾ ഓഫ് ആർട്സ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ശബരിമലയിൽ കഥകളി വഴിപാടായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ‘കിരാതം’എന്ന പ്രശസ്ത കഥയിൽ കാട്ടാളനായി പള്ളിപ്പുറം സുനിൽ, കാട്ടാള സ്ത്രീയായി ആർ എൽ വി അനുരാജ്, അർജുനനായി ആർ എൽ വി പ്രേംശങ്കർ, ശിവസ്വരൂപത്തിൽ കലാശക്തി മനോമയ് എം കമ്മത്ത് എന്നിവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത്.

ALSO READ; ഗുരുദർശനങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ട് പോകുവാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു: മുഖ്യമന്ത്രി

കലാമണ്ഡലം ഹരിശങ്കർ ചുട്ടി നിർവഹിച്ചു. സംഗീതo കലാമണ്ഡലം ശ്രീജിത്ത്‌, പള്ളിപ്പുറം സന്ദീപ്, ചെണ്ട: കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖിൽ, മദ്ദളം: കലാമണ്ഡലം ദീപക് കൂടാതെ പള്ളിപ്പുറം ജയശങ്കർ, തൊട്ടകം സനീഷ് തുടങ്ങിയ കലാകാരന്മാർ പങ്കെടുത്തു. ആത്മീയതയും കലാസൗന്ദര്യവും പൂർണമായി യോജിച്ച ഈ അവതരണം, ശബരിമലയിലെ ഭക്തജന സഹസ്രങ്ങൾക്ക് മനസ്സിൽനിന്ന് മായാത്ത അനുഭവം സമ്മാനിച്ചു. ശബരീനാഥന്‍റെ പള്ളിവേട്ടയ്ക്ക് ശേഷമാണ് 16 അംഗ കലാ സംഘം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News