സേതുമാധവൻ വീണ്ടും തീയേറ്ററിൽ എത്തുന്നു; കിരീടം റീ റിലീസിന്

kireedam

മലയാളികൾ എത്ര കാലം കഴിഞ്ഞാലും മറക്കാത്ത സിനിമയമാണ് കിരീടം. ഒരു സാധാരണക്കാരൻ്റെ നിസഹായാവസ്ഥ മോഹൻലാൽ അവതരിപ്പിച്ചപ്പോൾ മലയാളികളെല്ലാം കൂടെ കരഞ്ഞു. തിലകൻ്റെ അച്ഛൻ കഥാപാത്രവും മലയാളികളുടെ ദുഖത്തിൽ പങ്കു ചേർന്ന കണ്ണീർ പൂവിൻ്റെ എന്ന ​ഗാനവുമെല്ലാം മലയാളിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. 1989 ൽ ലോ​ഹിതദാസ് സിബി മലയിൽ ടീമിൻ്റേതായി പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു.

മോഹ​ൻലാലിൻ്റെ കരിയിറിൽ വലിയൊരു മാറ്റം കൂടിയുണ്ടാക്കിയ ചിത്രമായിരുന്നു കിരീടം. ഇപ്പോഴിതാ 36 വർഷങ്ങൾക്ക് ശേഷം കിരീടം വീണ്ടും തീയേറ്ററുകളിൽ എത്താൻ പോകുകയാണ്. 4K ഡോൾബിയിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സിനിമയുടെ റീ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

Also read: ദൃശ്യത്തിലേക്ക് വഴിയൊരുക്കിയത് ഈ സംഭവം, സിനിമയിൽ തെറ്റ് പറ്റി; വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും. കൃപാ ഫിലിംസിൻ്റെ ബാനറിൽ എൻ കൃഷ്ണകുമാറാണ് ചിത്രം നിർമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News