
അമേരിക്കന്‍ വാണിജ്യ താത്പര്യങ്ങള്‍ക്ക് വഴങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കിസാന്‍ സഭ. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.കര്‍ഷക പ്രക്ഷോഭമടക്കം നിരവധി പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് അമേരിക്കന്‍ ഉലപ്ന്നങ്ങള്‍ക്ക് ഇന്ത്യന്‍വിപണി കേന്ദ്രം തുറന്നുകൊടുക്കുന്നത്.
കാര്‍ഷിക മേഖലക്ക് മേല്‍ കത്തിവെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് കിസാന്‍ സഭ ആഹ്വാനം ചെയ്തത്. ഏപ്രിലില്‍ അമേരിക്കന്‍ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇന്ത്യ വില്‍പ്പനക്കല്ലെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിക്കും. ഏപ്രിലിൽ അമേരിക്കൻ വൈസ്‌പ്രസിഡന്റ് ജെ ഡി വാൻസും വ്യാപാരപ്രതിനിധിയും കൂടുതൽ ചർച്ചകൾക്കായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.
രാജ്യത്തെ കാര്‍ഷിക മേഖലയെ വെല്ലുവിളിയില്‍ ആക്കി കൊണ്ടാണ് ഇന്ത്യ അമേരിക്ക വ്യാപാര ചര്‍ച്ച കഴിഞ്ഞ ദിവസം അവസാനിച്ചത്. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതോടെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി കയ്യടക്കുന്നതോടെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും.ഗോതമ്പ്, ക്ഷീരോല്പന്നങ്ങള്‍, സോയാബീന്‍ ബദാം ആപ്പിള്‍ തുടങ്ങിയ തോട്ടം വിളകള്‍ക്കും തീരുവ കുറക്കുന്നതില്‍ തീരുമാനമായി. പദ്ധതി നടപ്പിലായാല്‍ അമേരിക്കന്‍ കുത്തകളുടെ സാമ്പത്തിക ലാഭത്തില്‍ 80 കോടിയോളം യുഎസ് ഡോളര്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകളിലാണ് ബിജെപി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

