
അഖില ഭാരതീയ കിസാന്‍ സഭയുടെ മഹാരാഷ്ട്ര കൗൺസിൽ സംസ്ഥാന തല “ഭൂമിയധികാര സമ്മേളനം” സംഘടിപ്പിച്ചു. സംഭാജിനഗർ (ഔറംഗബാദ്) നഗരത്തിൽ 18 ജില്ലകളിൽ നിന്നായി സ്ത്രീകൾ അടക്കം അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ, ലക്ഷക്കണക്കിന് കർഷകർക്ക് അവകാശപ്പെട്ട ഭൂമികളുടെ ഉടമസ്ഥാവകാശം നൽകണമെന്ന ആവശ്യമുയർന്നു. കൂടാതെ, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനാവശ്യമായി നടപ്പിലാക്കുന്ന കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2025 ജൂൺ 1-ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് കിസാന്‍ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സിപിഐഎം പോളിറ്റുബ്യൂറൊ അംഗവുമായ ബിജു കൃഷ്ണൻ ആഹ്വാനം ചെയ്തു. കർഷകർ നടത്തിയ ചരിത്ര പ്രാധാന്യമുള്ള സമരങ്ങൾ കൊണ്ട് നേടിയെടുത്ത അവകാശങ്ങൾ അനുസ്മരിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭ സമരം .
ALSO READ: റോഡിൽ പെട്ടെന്ന് ഒരു കുഴി, പിന്നാലെ കാര്‍ കുഴിയിലേക്ക്; അഞ്ച് പേര്‍ക്ക് പരുക്ക്, സംഭവം ചെന്നൈയില്‍
കിസാന്‍ സഭയുടെ മുന്‍ ദേശീയ അദ്ധ്യക്ഷനും 1943-46 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ക്രാന്തിസിംഗ് നാനാ പാട്ടീൽ ഹാളിലാണ് സമ്മേളനം നടന്നത്. കിസാന്‍ സഭയുടെ ദേശീയ നേതാവ് , ഡോ. അശോക് ധവളെ, CPI(M) എം.എൽ.എ വിനോദ് നിക്കോളെ, വിഝു കൃഷ്ണൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 14 നേതാക്കൾ സമരാനുഭവങ്ങൾ പങ്കുവച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

