മലമ്പാമ്പിനെ ചുംബിച്ചു, യുവതിയെ തിരിച്ച് ‘ഉമ്മ’ വെച്ച് പാമ്പ്; വീഡിയോ വൈറൽ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മലമ്പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ തിരിച്ച് ആക്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതിയുടെ മുഖത്ത് കടിച്ചുപിടിച്ച്, വിടാതെ കിടക്കുകയാണ് പാമ്പ്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഒരു യുവാവിന്റെ കൈയില്‍ ഇരുന്ന പാമ്പിനെയാണ് യുവതി ചുംബിക്കാന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News