ഉറക്കം കുറവാണോ? എങ്കിൽ കിടക്കുന്നതിന് അര മണിക്കൂർ മുൻപ് ഈ പഴം ശീലമാക്കൂ..!

ഉറക്കം പലരുടെയും പ്രശ്നമാണ്. ശെരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉറക്കം ഒരു മനുഷ്യന്റെ അത്യാവശ്യ ഘടകമാണ്. നല്ല ഉറക്കം ലഭിക്കാൻ നമ്മൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ പലതിലും ഫലം ലഭിക്കാറില്ല.

ഇപ്പോഴിതാ പുതിയ പഠനങ്ങൾ കിവി കഴിക്കുന്നത് ശെരിയായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ കിവി ഭക്ഷിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായകമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവ കിവിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ശെരിയാ പോഷകങ്ങൾ ശരീരത്തിന് നൽകും.

Also read: മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത നിർദേശം

ശെരിയായ പോഷകം ശരീരത്തിന് ലഭിക്കുന്നതിലൂടെ നന്നായി ഉറങ്ങാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ന്യൂസിലാൻഡിൽ നിന്ന് കടൽ കടന്നെത്തിയ പഴമാണ് കിവി. കിവിയിൽ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവി കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News