
കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. ബജറ്റിലെ അപ്രായോഗികതയിലും ഫണ്ട് വിനിയോഗത്തിലെ പാളിച്ചകളിലുമാണ് അദ്ദേഹത്തിന്റെ പരിഹാസം. വിസ്മയകരമായ ഒരു ബജറ്റണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്നും കെ ജെ ജേക്കബ് പരിഹസിച്ചു.
ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വച്ച് ഇൻഷുറൻസ് നൽകാൻ ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി. എന്നാൽ ഇതിനായി നീക്കിവെച്ച തുകയാകട്ടെ 10 കോടി രൂപയും. തിരുവനന്തപുരത്തും ഹരിപ്പാടും ഓരോ പുതിയ മെഡിക്കൽ കോളേജുകൾക്കായും നിലവിലുള്ളവയുടെ പുനരുദ്ധാരണത്തിനുമായും 100 കോടി വിലയിരുത്തിയതിനെയും കെ ജെ ജേക്കബ് പരിഹസിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ അടുത്തിടെ ഉദ്‌ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിന്റെ ചെലവ് തന്നെ മുന്നൂറു കോടിയോ മറ്റോ ആണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആരോഗ്യ രംഗം വെന്റിലേറ്ററിൽ നിന്നിറങ്ങി ടാക്സി പിടിച്ചു നേരെ വീട്ടിൽപ്പോകുന്ന വിസ്മയക്കാഴ്ചയാണ് ബജറ്റ് സമ്മാനിക്കുന്നതെന്നും പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിസ്മയകരമായ ഒരു ബജറ്റ്.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വച്ച്. 10 കോടി രൂപ.
തിരുവനന്തപുരത്തും ഹരിപ്പാടും ഓരോ പുതിയ മെഡിക്കൽ കോളേജുകൾ. നൂറു കോടി രൂപ. (വേറെ ഏതൊക്കെയോ മെഡിക്കൽ കോളേജുകളുടെ പുനരുദ്ധാരണവും ഉണ്ടെന്നു തോന്നുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ഈയിടെ ഉദ്‌ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിന്റെ ചെലവ് മുന്നൂറു കോടിയോ മറ്റോ ആണ്.
ആരോഗ്യരംഗം വെന്റിലേറ്ററിൽനിന്നിറങ്ങി ടാക്സി പിടിച്ചു നേരെ വീട്ടിൽപ്പോകുന്ന വിസ്മയക്കാഴ്ച.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

