വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാ​ഗേഷ്

KK RAGESH + KANNUR

വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയെന്ന് കെ കെ രാഗേഷ്. നവീൻ ബാബു കേസിലെ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഈ സാഹചര്യത്തിലും വിഡി സതീശന് സുപ്രീം കോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു.

വിഡി സതീശൻ ഇഡിയെയും സിബിഐയെയും അമിതമായി വിശ്വസിക്കുന്നതിൽ അപകടമുണ്ടെന്നും കേരളീയ സമൂഹ വി ഡി സതീശന്റെ ഈ പ്രവണതയെ അതീവ ഗൗരവത്തോടെ തന്നെ പരിശോധിക്കണമെന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; ‘ ടി പി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം’; എം വി ഗോവിന്ദൻ മാസ്റ്റർ

സിബിഐ എന്നത്  അതിന്റെ യജമാനന്റെ ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന കൂട്ടിലടച്ച തത്തയാണെന്ന്, സിബിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ സൂചിപ്പിച്ച് സുപ്രീം കോടതി നിരീക്ഷണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നവീൻ ബാബുവിന്റെ മരണം സിബിഐയെ ഏൽപ്പിക്കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത് വന്നിരിക്കുന്നത്.
ഭരണത്തിലെത്തിയത് പിന്നാലെ തന്നെ വി ഡി സതീശൻ സ്വീകരിച്ച നിലപാടുകളിൽ സംഘപരിവാർ വിധേയത്വം വ്യക്തമാണ്.  കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് കുടപിടിക്കുന്ന നിലപാട് വിഡി  സതീശന്റെ ഭാഗത്ത് നിന്നും സമീപകാലത്ത് ഉണ്ടായ സാഹചര്യത്തിലാണ് സിപിഐഎം നേതാക്കളുടെ വിമര്‍ശനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News