ഏഷ്യാനെറ്റ് ചാനലിന്റെ ലേറ്റസ്റ്റ് നുണബോംബ് വന്നിട്ടുണ്ട്: നുണവ്യാപാരികളെ കരുതിയിരിക്കുക എന്ന് കെ കെ രാഗേഷ്

Asianet News false report

ഷ്യാനെറ്റ് ന്യൂസ് ചാനൽ വസ്തുതാവിരുദ്ധമായ വാർത്തകൾ തുടർച്ചയായി പ്രചരിപ്പിക്കുന്നുവെന്ന് കെ കെ രാ​ഗേഷ്. സിപിഐഎം ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി, നേതാക്കൾ ഇറങ്ങിപ്പോയി’ എന്ന പേരിൽ ചാനൽ പുറത്തുവിട്ട ഏറ്റവും പുതിയ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയാണ് കെകെ രാ​ഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Also read: ബ്രഹ്മപുരത്തിന് പിന്നാലെ കളമശ്ശേരിയിലെ മാലിന്യമലയും അപ്രത്യക്ഷമാകുന്നു

മാധ്യമധർമ്മം മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണകൾ പടച്ചുവിടുന്ന ‘നുണബോംബാ’ണ് ഇതെന്നും പോസ്റ്റിൽ പറയുന്നു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനൽ അദ്ദേഹത്തിന്റെ ചാനൽ മാത്രമായി അധഃപതിച്ചിരിക്കുകയാണെന്നും ഇത്തരം ‘നുണവ്യാപാരികളെ’ ജനങ്ങൾ കരുതിയിരിക്കണമെന്നും കെകെ രാ​ഗേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

English Summary: KK Ragesh stated that Asianet News Channel is continuously spreading false news. In a Facebook post, he clarified that the channel’s latest report titled “CPIM Area Committee in Turmoil, Leaders Walk Out” is completely baseless.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News