ഇഡിയുടെ റെയ്ഡ്; തിരക്കഥ തയ്യാറാക്കി നടത്തിയ നടപടിയെന്ന് കെ കെ രാ​ഗേഷ്

kk ragesh

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. ഇ ഡിയുടെ റെയ്ഡ് ബിജെപി – കോൺ​ഗ്രസ് ഡീലിന്റെ ഭാ​ഗമാണെന്നും ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ കെജരിവാളിനെതിരെ നടന്നത് സമാനമായ നീക്കമാണെന്നും തിരക്കഥ തയ്യാറാക്കി നടത്തിയ നടപടിയാണെന്നുമാണ് കെ കെ രാ​ഗേഷ് കൂട്ടിച്ചേ‍‌‍‌ർത്തു.പാർട്ടി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വിഡി സതീശൻ്റെ മനസ് ബിജെപിയുടെ കൂടെയാണെന്നും കെ കെ രാ​ഗേഷ് വിമർശിച്ചു.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.

ALSO READ:‘വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല’; കുറിപ്പുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ

നീക്കത്തിന് പുറകിൽ ബിജെപി ഹൈഫണ്ട് കോൺഗ്രസ് രാഷ്ട്രീയ തീരുമാനമെന്നാണ് സൂചന. കേരളത്തിൽ 10 ഇടങ്ങളിലും ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലും ആണ് റെയ്ഡ് നടക്കുന്നത്. വലിയ സന്നാഹങ്ങളോടുകൂടിയാണ് ഇ ഡി നീക്കം. കൂടുതൽ പോലീസിനെ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ വിന്യസിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് പിന്നാലെയുളള ഈ നീക്കങ്ങൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്ന അജണ്ടയായി കാണാം. ഇന്ന് വി ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ആണ് റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News