‘മുഴപ്പിലങ്ങാട് ചടങ്ങില്‍ പങ്കെടുത്തത് മുന്‍ എം പി എന്ന നിലയില്‍’; രാജീവ് ചന്ദ്രശേഖറിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണെന്നും കെ കെ രാഗേഷ്

kk-ragesh-

വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ കയറി നാണംകെട്ട രാജീവ് ചന്ദ്രശേഖറിനെ വെള്ളപൂശാന്‍ ബി ജെ പിക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഴപ്പിലങ്ങാട് ബീച്ച് ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുത്തത് മുന്‍ എം പി എന്ന നിലയില്‍ സംഘാടകരുടെ ക്ഷണം ലഭിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് നടന്ന വിഴിഞ്ഞം ഉദ്ഘാടനവും മുഴപ്പിലങ്ങാട് ഉദ്ഘാടന ചടങ്ങും താരതമ്യം അര്‍ഹിക്കുന്നില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജനപ്രതിനിധികളായിരുന്നവരെയും ക്ഷണിക്കാറുണ്ട്. സംഘാടകര്‍ മുന്‍ എം പി എന്ന നിലയില്‍ വേദിയിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് മുഴപ്പിലങ്ങാട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇത് വാര്‍ത്തയാക്കിയ പത്രവും ഏറ്റുപിടിച്ച ബി ജെ പിയും കോണ്‍ഗ്രസും രാജീവ് ചന്ദ്രശേഖറിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

Read Also: എൻ എം വിജയൻറെ കുടുംബത്തോടുള്ള കോൺഗ്രസ്സിന്റെ നിലപാട് മനുഷ്യത്വ വിരുദ്ധം: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

വിഴിഞ്ഞം ഉദ്ഘാടന വേദിയിലിരുന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ച് രാജീവ് ചന്ദ്രശേഖര്‍ അപഹാസ്യനായി മാറുകയായിരുന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News