‘ടീച്ചറുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാൽ മാനം പോകുന്നത് ടീച്ചറുടെ അല്ല, ഷാഫിയുടേതാണ്, തലക്ക് വെളിവുള്ള കോൺഗ്രസ്സുകാർ ഇത് ഓർക്കുന്നത് നല്ലതാണ്’

ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ് നടത്തുന്ന ലൈംഗിക അധിക്ഷേപത്തെയും സൈബർ ആക്രമണത്തെയും രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തക കെ കെ ഷാഹിന. ഫേസ്ബുക്കിലൂടെയാണ് കോൺഗ്രസിന്റെ മോശം സമീപനത്തിനെതിരെ ഷാഹിന പ്രതികരിച്ചത്.

ALSO READ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് പഠിച്ചു, അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം ആർഎസ്എസിനുള്ള കേരളത്തിന്റെ മറുപടി

റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കാലത്ത് നിന്ന് കോൺഗ്രസ്സിൻ്റെ അണികൾ ഒരിഞ്ച് മുന്നോട്ട് നടന്നിട്ടില്ലെന്ന് കെ കെ ഷാഹിന പറഞ്ഞു. അശ്ലീലം പറഞ്ഞ് പെണ്ണുങ്ങളെ തോൽപ്പിക്കാം എന്നൊക്കെ ഉള്ളത് അതിമോഹമാണെന്നും, ഇത്തരം ക്രിമിനലുകളുടെ വീട്ടിൽ ഉള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ടീച്ചറെ പോലെ ഉളളവർ അധികാര സ്ഥാനങ്ങളിൽ വരേണ്ടത് അനിവാര്യമാണെന്നും കെ കെ ഷാഹിന ഫേസ്ബുക്കിൽ കുറിച്ചു.

കെ കെ ഷാഹിനയുടെ ഫേസ്ബുക് പോസ്റ്റ്

ALSO READ: കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ? തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കണം; ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

ലോകമെമ്പാടുമുള്ള എഴുത്തും വായനയും അറിയാവുന്ന മനുഷ്യർക്ക് ഇവർ ആരാണ് എന്നറിയാം. അവരുടെ പ്രസക്തി എന്താണ് എന്നും അറിയാം. ടീച്ചറെ ലൈംഗിക അധിക്ഷേപം നടത്തി തോൽപ്പിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫിക്ക് നല്ലത് . ടീച്ചറുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാൽ മാനം പോകുന്നത് ടീച്ചറുടെ അല്ല, ഷാഫിയുടേതാണ് എന്ന് തലക്ക് വെളിവുള്ള കോൺഗ്രസ്സുകാർ ഓർക്കുന്നത് നല്ലതാണ്.

റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കാലത്ത് നിന്ന് കോൺഗ്രസ്സിൻ്റെ അണികൾ ഒരിഞ്ച് മുന്നോട്ട് നടന്നിട്ടില്ല . പക്ഷേ ലോകം ഒരുപാട് മുൻപോട്ട് നടന്നു. കാലം മാറി. അശ്ലീലം പറഞ്ഞ് പെണ്ണുങ്ങളെ തോൽപ്പിക്കാം എന്നൊക്കെ ഉള്ളത് അതിമോഹമാണ്. ഇത്തരം ക്രിമിനലുകളുടെ വീട്ടിൽ ഉള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ടീച്ചറെ പോലെ ഉളളവർ അധികാര സ്ഥാനങ്ങളിൽ വരേണ്ടത് അനിവാര്യമാണ്.
ടീച്ചർക്ക് ഐക്യദാർഢ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News