സൈബർ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ ടീച്ചർ

സൈബർ ആക്രമണത്തിൽ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ ടീച്ചർ. തന്റെ ചിത്രങ്ങളും ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കെ കെ ഷൈലജ ടീച്ചർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു.

Also Read: ഇസ്രയേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; കപ്പലിലെ ഇന്ത്യക്കാരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ എംബസി

ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത വരുന്നുവെന്നും ഇതിനെതിരെ പരാതി നൽകുമെന്നും കെ കെ ശൈലജ ടീച്ചർ അറിയിച്ചിരുന്നു.

Also Read: “തെറ്റിനെ ന്യായീകരിക്കുകയാണോ എന്ന് സുപ്രീം കോടതി; ന്യായീകരിക്കുകയല്ല, ക്ഷമാപണം നടത്തുകയാണെന്ന് ബാബ രാംദേവ്’: കോടതിയിൽ നാടകീയ രംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News