
കേരളം നെഞ്ചേറ്റിയ രാഷ്ട്രീയ ഇതിഹാസം ഇ കെ നായനാർ എല്ലാ കാലത്തും ആവേശവും വികാരവുമാണെന്ന് കെ കെ ശൈലജ ടീച്ചർ. നായനാർ നർമരസമുള്ള നേതാവാണെന്നും സിപിഐഎമ്മിന്റെ സമുന്നത നേതാവായിരുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു.നായനാറിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു ശൈലജ ടീച്ചർ.
നായനാർ മുഖ്യമന്ത്രിയായ സഭയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ അനുഭവമാണെന്നും രസകരമായ രീതിയിൽ സങ്കീർണമായ വിഷയങ്ങൾ ഒതുക്കി തീർക്കാൻ അദ്ദേഹത്തിന് വൈഭവം ഉണ്ടായിരുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു. നായനാർ ശൈലി ആർക്കും അനുകരിക്കാൻ കഴിയില്ലെന്നും പിണറായിയേ നായനാറുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും വി എസിനും പിണറായിക്കും ഒക്കെ വ്യത്യസ്ത ശൈലിയാണെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
also read:തുടക്കത്തിലേ ആഡംബരം; മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.95 കോടി രൂപ
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ശൈലജ ടീച്ചർ പ്രതികരിച്ചു. പേരാവൂരിൽ മത്സരിക്കണമെന്നത് പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും പക്ഷ നല്ല മത്സരം കാഴ്ച്ചവച്ചെന്നും ശൈലജ ടീച്ചർ പറഞ്ഞു. ജനവിധി അംഗീകരിച്ചു കൊണ്ട് പരിശോധന നടത്തുമെന്നും വോട്ടിംഗ് പാറ്റേണിൽ ഒരു മാറ്റമുണ്ടായിട്ടുണ്ടെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് ആയി പിണറായി തിരഞ്ഞെടുത്തത് പൊളിറ്റ് ബ്യൂറോ അംഗമായതിനാലാണെന്നും പൊളിറ്റ് ബ്യൂറോ മീറ്റിങ്ങിന്റെ കാര്യങ്ങൾ എങ്ങനെയാണ് മാധ്യമങ്ങൾക്ക് ലഭിക്കുകയെന്നും ശൈലജ ടീച്ചർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

