പാർലമെൻറിൽ ശക്തമായ ഒരു ഇടതുപക്ഷം ഉണ്ടാകണം എന്ന് വ്യത്യസ്ത ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നുണ്ട്: കെ കെ ശൈലജ ടീച്ചർ

പാർലമെൻറിൽ ശക്തമായ ഒരു ഇടതുപക്ഷം ഉണ്ടാകണം എന്ന് വ്യത്യസ്ത ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് എൽഡിഎഫ് വടകര ലോക്സഭാ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ. കഴിഞ്ഞ തവണയിൽ നിന്നും വളരെ വായ്ത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പാർലമെൻറിൽ ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്ത് കാര്യം എന്നാണ് ജനങ്ങൾ കഴിഞ്ഞ തവണ കരുതിയത്. മോദി വിരുദ്ധർ അതുകൊണ്ടാണ് കോൺഗ്രസിന് വോട്ട് ചെയ്തത്.

Also Read: രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിലാളിക്കും തൊഴിൽ സ്ഥാപനത്തിനും അവാർഡ് നൽകുന്നത്: മന്ത്രി വി ശിവൻകുട്ടി

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാനും കേരളത്തിന്റെ പ്രശ്നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിൽ പാർലമെൻറിൽ എതാൻ സാധിച്ചാൽ കേരളത്തിന്റെ ശബ്ദമായി മാറാൻ ശ്രമിക്കുമെന്നും ശൈലജ ടീച്ചർ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സർക്കാർ കാണുന്നത്, വേർതിരിവുകൾ ഇവിടെ ഇല്ല: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News