ജയിച്ചാല്‍ വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം: ശൈലജ ടീച്ചര്‍

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെന്നും വടകര സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ALSO READ: കേരള സര്‍വകലാശാലയിലെ പ്രഭാഷണം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

ജയിച്ചാല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് പ്രാമുഖ്യം നല്‍കും. കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു. കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും. കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വേണം. കേന്ദ്ര ഫണ്ട് ലഭിച്ചാല്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്നും തലശ്ശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമം; ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരം: മുഖ്യമന്ത്രി

എനിക്കെതിരെ അധാര്‍മ്മിക നീക്കമുണ്ടായി. ചില മാധ്യമങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചു.വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. അധിക്ഷേപ പ്രചരണം യുഡിഎഫിന് ബൂമറാംഗായി മാറും. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ വിളിച്ച് പിന്തുണ അറിയിച്ചു.തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയുന്നത്.ഒരു കാര്യവും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel