പോരാടുന്ന പലസ്തീനോട് നൂറ് ശതമാനം ഐക്യദാര്‍ഢ്യം; ചിലര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്ന് കെ കെ ശൈലജ ടീച്ചര്‍

നൂറ് ശതമാനം തന്റെ ഐക്യദാര്‍ഢ്യം പോരാടുന്ന പലസ്തീനോടെന്ന് കെ കെ ശൈലജ ടീച്ചര്‍. പലസ്തീന്‍ വിഷയത്തില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു. ഇസ്രയേലാണ് ഭീകരത സൃഷ്ടിക്കുന്ന രാജ്യമെന്ന് പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഹമാസ് സിവിലിയന്‍മാരോട് കാട്ടുന്ന ക്രൂരത അംഗീകരിക്കുന്നില്ലെന്നാണ് താന്‍ പറഞ്ഞത്-ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:കേരളം : ഇന്നലെ.. ഇന്ന്.. നാളെ.. പ്രാദേശിക ജനതക്ക് കൈത്താങ്ങായി ഉത്തരവാദിത്ത ടൂറിസം

യുദ്ധത്തിന്റെ പേരില്‍ സ്ത്രീകളോടും കുട്ടികളോടും കാട്ടുന്ന ക്രൂരത മനുഷ്യത്വം ഉള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല. അതേ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് ചിലര്‍ തെറ്റായ വ്യാഖ്യാനം നടത്തിയതെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

READ ALSO:ശിവകാശിയില്‍ പടക്ക ശാലകളില്‍ സ്ഫോടനം, പത്ത് പേര്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News