‘എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്; ഇതെല്ലാം ജനം വിലയിരുത്തും’: കെ കെ ശൈലജ ടീച്ചര്‍

ഷാഫി പറമ്പില്‍ തനിക്കെതിരെ അയച്ചു എന്ന് പറയുന്ന വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ കെ ശൈലജ ടീച്ചര്‍. ‘എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്. പലതും കല്‍പ്പിച്ച് കൂട്ടി ചെയ്തിട്ട് ഞാന്‍ മാപ്പ് പറയണോ. ഇതെല്ലാം ബൂത്തില്‍ എത്തുന്ന ജനം വിലയിരുത്തും’- ശൈലജ ടീച്ചര്‍ പറഞ്ഞു.

ALSO READ:‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

തനിക്കെതിരെയുള്ള സൈബര്‍ പ്രചാരണങ്ങള്‍ ആദ്യം അവഗണിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവര്‍ മാതൃഭൂമി ഓണ്‍ലൈന്‍ പേജും കാന്തപുരത്തിന്റെ ലെറ്റര്‍ഹെഡും വരെ കൃത്രിമമായി ഉണ്ടാക്കി. പലരീതിയിലും തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായി. ഒന്നിന് പിറകെ ഒന്നായി പടച്ചുവിട്ടു. ചിത്രം മോശമായി ഉപയോഗിച്ചു. ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പരാതി നല്‍കിയതെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.

ALSO READ:‘സൂ​റ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അട്ടിമറി തുറന്നുകാട്ടുന്നത് കോ​ൺ​ഗ്ര​സിൻ്റെ കൊ​ള്ള​രു​താ​യ്മ’: ഐഎൻഎ​ൽ

അതേസമയം മൂന്ന് റൗണ്ട് ഓരോ മണ്ഡലത്തിലും പോയി ആളുകളെ കണ്ടുവെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതുവരെ ഇടതുമായി സഹകരിക്കാത്തവരും സഹകരിക്കുന്നുണ്ട്. പ്രചാരണം നല്ല രീതിയില്‍ നടക്കുന്നതായും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News