ദിവ്യ എസ് അയ്യരെ മാറ്റിയതിൽ എന്റെ പ്രതികരണം വളച്ചൊടിച്ചു നൽകി; കെ കെ ശൈലജ ടീച്ചർ

K K SHAILAJA teacher

ദിവ്യ എസ് അയ്യരെ മാറ്റിയതിൽ തന്റെ പ്രതികരണം വളച്ചൊടിച്ചു നൽകിയതായി കെ കെ ശൈലജ ടീച്ചർ. പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമല്ല തൻ്റെ നിലപാടെന്നും ദിവ്യയെ മാറ്റിയതിന് പിന്നിൽ മറ്റെന്തെങ്കിൽ കാരണം ഉണ്ടോ എന്ന് പുനഃപരിശോധിക്കണം, സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥർ മാറ്റുന്നത് സ്വാഭാവിക നടപടിക്രമം എന്നാണ് താൻ പറഞ്ഞതെന്നും കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.

കെ. കെ. രാഗേഷിന് വിഴിഞ്ഞം വിഷയത്തിൽ പ്രതികരിക്കാൻ അവകാശമുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ കെ.കെ. രാകേഷ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളിൽ ഉണ്ടായിരുന്നു. ആരോപണം എന്താണെന്ന് കുറച്ചുകൂടി വ്യക്തത വരുത്താമായിരുന്നുവെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

also read; കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്; കമ്പനിക്ക് വീഴ്ച സംഭവിച്ചതായി സർക്കാർ

കണ്ണൂർ ഡിസിസി പ്രസിഡൻ്റിൻ്റെ പരാമർശത്തിൽ ശൈലജ ടീച്ചർ പ്രതികരണം അറിയിച്ചു. ഒരാൾ നല്ല രീതിയിൽ ജോലി ചെയ്താൽ അഭിനന്ദിക്കുക എന്നത് സ്വാഭാവിക രീതി. എല്ലാവരും അത് ചെയ്യാറില്ല. അതിനെ മോശം അർത്ഥത്തിൽ കാണുന്നത് ശരിയല്ലെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News