‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’; ഷാഫി പറമ്പിലിന് കെ കെ ശൈലജ ടീച്ചറുടെ വക്കീല്‍ നോട്ടീസ്

ഷാഫി പറമ്പിലിന് കെ കെ ശൈലജ ടീച്ചറുടെ വക്കില്‍ നോട്ടീസ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അധാര്‍മ്മിക പ്രചാരണം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ക്രിമിനല്‍ സിവില്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ALSO READ:‘എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്; ഇതെല്ലാം ജനം വിലയിരുത്തും’: കെ കെ ശൈലജ ടീച്ചര്‍

കഴിഞ്ഞ കുറേ ദിവസങ്ങളായി പരാതി നല്‍കിയതിനും പിന്നാലെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജപ്രചാരണം തുടരുകയാണ്. നിരവധി ആളുകള്‍ക്കെതിരെ കേസെടുത്തിട്ടും ഒരു ഭാഗത്ത് സൈബര്‍ മാധ്യമം വഴി യുഡിഎഫ് പ്രവര്‍ത്തകര്‍ വേട്ടയാടുന്നു. തെരഞ്ഞെടുപ്പില്‍ അവമതിപ്പ് ഉണ്ടാക്കി വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. തന്റെ വാര്‍ത്താസമ്മേളനം പോലും തെറ്റായി പ്രചരിപ്പിച്ചു. ദുഷ്ടലാക്കോടെ യാണ് ഇത്തരം നടപടികള്‍ ഉണ്ടായിരിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, വ്യാജ വീഡിയോകള്‍, അശ്ലീല പരാമര്‍ശങ്ങള്‍ എന്നിവ പിന്‍വലിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടിസയച്ചത്.

ALSO READ:‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News