
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് കൂടി തോറ്റാല്‍ ഐ പി എല്ലിലെ വലിയൊരു നാണക്കേട് ചെന്നൈ സൂപ്പര്‍ കിങ്സിനെ തേടിയെത്തും. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ ഹാട്രിക് തോല്‍വി എന്ന നാണക്കേടാണ് അത്. നിലവില്‍ നാല് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുകയാണ് ചെന്നൈ. ഇന്ന് മുതല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ കളത്തില്‍ ഇറങ്ങുക. റുതുരാജ് ഗെയ്ക്വാദിന് പരുക്കേറ്റതിനെ തുടര്‍ന്നാണിത്.
കഴിഞ്ഞ തവണ ചെപ്പോക്കില്‍ ധോണി ബാറ്റ് ചെയ്തപ്പോള്‍ കാണികള്‍ എഴുന്നേറ്റ് പോയ സ്ഥിതിയുണ്ടായിരുന്നു. ചെന്നൈ കാണികള്‍ ആകെ നിരാശയിലാണെന്ന് സാരം. ഡെവണ്‍ കോണ്‍വേയുമായി രചിന്‍ രവീന്ദ്ര വീണ്ടും ഒന്നിച്ചത് സി എസ് കെയുടെ പവര്‍പ്ലേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. എന്നാല്‍, മധ്യനിരയില്‍ കൊടുങ്കാറ്റാകാന്‍ പോന്ന താരങ്ങളുടെ അഭാവമുണ്ട്. ഈ സീസണില്‍ അവരുടെ മധ്യനിര ബാറ്റ്സ്മാന്മാര്‍ക്കാണ് (നമ്പര്‍ 4-7) ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് (126.04) ഉള്ളത്. കെ കെ ആറിന്റെ മധ്യനിരയ്ക്ക് 147.18 എന്ന ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് ഉണ്ട്. എന്നാല്‍, മത്സരത്തിലെ മുന്‍നിര ടീമുകളുമായി താരതമ്യം ചെയ്യുമ്പോശ്ര ഇതത്ര മികച്ചതല്ല. സി എസ് കെയെ പോലെ, കെ കെ ആറും നിലവില്‍ പോയിന്റ് പട്ടികയില്‍ താഴ്ന്ന നിലയിലാണ്.
Read Also: പതിവ് തെറ്റിച്ചില്ല, ‘തല’ വീണ്ടും തലപ്പത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇനി ധോണി നയിക്കും
ചെന്നൈ സൂപ്പര്‍ കിങ്സ് (സാധ്യത): 1 രാഹുല്‍ ത്രിപാഠി, 2 ഡെവണ്‍ കോണ്‍വേ, 3 രചിന്‍ രവീന്ദ്ര, 4 ശിവം ദുബെ, 5 വിജയ് ശങ്കര്‍, 6 രവീന്ദ്ര ജഡേജ, 7 എം എസ് ധോണി (ക്യാപ്റ്റന്‍, WK), 8 ആര്‍ അശ്വിന്‍, 9 നൂര്‍ അഹമ്മദ്, 10 മുകേഷ് ചൗധരി, 11 ഖലീല്‍ അഹമ്മദ്, 12 മതീഷ പതിരാന
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (സാധ്യത): 1 ക്വിന്റണ്‍ ഡി കോക്ക് (WK), 2 സുനില്‍ നരെയ്ന്‍, 3 അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), 4 വെങ്കിടേഷ് അയ്യര്‍, 5 ആങ്ക്രിഷ് രഘുവന്‍ഷി, 6 റിങ്കു സിംഗ്, 7 ആന്ദ്രെ റസല്‍, 8 രമണ്‍ദീപ് സിങ്, 9 മൊയിന്‍ അലി/ സ്പെൻസര്‍ ജോണ്‍സണ്‍, 10 ഹര്‍ഷിത് റാണ, 11 വൈഭവ് അറോറ, 12 വരുണ്‍ ചക്രവര്‍ത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here