
കഴിഞ്ഞ വർഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആര്‍) ഐ പി എല്‍ കിരീടം നേടിയപ്പോൾ ശ്രേയസ് അയ്യര്‍ ആയിരുന്നു ക്യാപ്റ്റൻ. എന്നാൽ, പുതിയ സീസണിൽ ശ്രേയസിനെ കെ കെ ആർ നിലനിർത്തിയില്ല. മങ്ങിയ ഫോം ആയിരുന്നു കാരണം. ഇന്ന് പഞ്ചാബിലെ മുല്ലന്‍പൂരില്‍ അതേ കെ കെ ആറിനെതിരെ പഞ്ചാബ് കിങ്സ് നേരിടുമ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ തന്നെയാണ്. ബാറ്റിങിൽ നല്ല ഫോമിലാണ് ശ്രേയസ്.
പുതിയ ടീമിലേക്കുള്ള മാറ്റവും പരിശീലകന്‍ റിക്കി പോണ്ടിങുമായുള്ള പുനഃസമാഗമവും അയ്യർക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. 2024ലെ ഐ പി എല്ലില്‍ ശ്രേയസിന്റെ സ്‌ട്രൈക്ക് റേറ്റ് 146.86 ആയിരുന്നു. ഈ സീസണില്‍ ഇപ്പോൾ തന്നെ 208.33 ആയി. ഈ സീസണില്‍ കുറഞ്ഞത് 100 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണിത്. നിക്കോളാസ് പൂരൻ മാത്രമാണ് മുന്നിലുള്ളത്.
Read Also: വനിത കെസിഎ എലൈറ്റ് ടി20: ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൻഡ്രം റോയൽസ്
ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച സ്പിന്‍-ബൗളിങ് ടീമിനെതിരെയായിരിക്കും അദ്ദേഹവും പഞ്ചാബും നേരിടുക. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവർ കെ കെ ആറിന്റെ തുരുപ്പുചീട്ടുകളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ചെപ്പോക്കിൽ മലർത്തിയടിച്ചാണ് പഞ്ചാബിനെ നേരിടാൻ കൊൽക്കത്ത മുള്ളൻപൂരിലെത്തുന്നത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ നരെയ്ന്‍, വരുണ്‍, മോയിന്‍ അലി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ സീസണില്‍ മുള്ളന്‍പൂരില്‍ സ്പിന്നര്‍മാരുടെ ശരാശരി 30.12 ആയതിനാല്‍, പഞ്ചാബ് ഈ സ്പിൻ ത്രയം പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ, മൊത്തത്തില്‍ പഞ്ചാബും (അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍) കെ കെ ആറും (ആറില്‍ മൂന്ന് വിജയങ്ങള്‍) ഒരേ തൂവൽ പക്ഷികളാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പരുക്കേറ്റ പഞ്ചാബ് താരം ലോക്കി ഫെര്‍ഗൂസണ്‍ ഐ പി എല്ലില്‍ നിന്ന് പുറത്താണ്. അദ്ദേഹത്തിന് പകരം സേവ്യര്‍ ബാര്‍ട്ട്‌ലെറ്റോ പേസ് ബോളിങ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അസ്മത്തുള്ള ഒമര്‍സായിയോ ആരോണ്‍ ഹാര്‍ഡിയോ കളിക്കും. സാധ്യതാ ഇലവൻ താഴെ കൊടുക്കുന്നു:
പഞ്ചാബ് കിങ്സ്: 1 പ്രഭ്സിമ്രാന്‍ സിങ് (wk), 2 പ്രിയാന്‍ഷ് ആര്യ, 3 ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), 4 നെഹാല്‍ വധേര, 5 ശശാങ്ക് സിങ്, 6 ഗ്ലെന്‍ മാക്സ്വെല്‍, 7 മാര്‍ക്കസ് സ്റ്റോയിനിസ്, 8 അസ്മത്തുള്ള ഒമര്‍സായ്/ ആരോണ്‍ ഹാര്‍ഡി, 9 മാര്‍ക്കോ യാന്‍സെന്‍, 10 യുസ്വേന്ദ്ര ചാഹല്‍, 11 അര്‍ഷ്ദീപ് സിങ്, 12 യാഷ് താക്കൂര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 1 ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പർ), 2 സുനില്‍ നരെയ്ന്‍, 3 അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), 4 അങ്ക്രിഷ് രഘുവംശി, 5 വെങ്കിടേഷ് അയ്യര്‍, 6 റിങ്കു സിങ്, 7 ആന്ദ്രെ റസല്‍, 8 രമണ്‍ദീപ് സിങ്, 9 മൊയിന്‍ അലി, 10 ഹര്‍ഷിത് റാണ, 11 വൈഭവ് അറോറ, 12 വരുൺ ചക്രവര്‍ത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here