
ആദ്യ ഐ പി എൽ മത്സരങ്ങളിൽ തോറ്റവരുടെ പോരാണ് ഇന്ന്. ആദ്യജയവും പോയിന്റും നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് കൊമ്പുകോർക്കുന്നത്. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ സ്വന്തം നാടായ അസമിലാണ് മത്സരം. ഒരുതരത്തിൽ രാജസ്ഥാൻ്റെ ഹോം ഗ്രൌണ്ട് കൂടിയാണ് ഗുവാഹത്തി.
വിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സാംസണ്‍ വീണ്ടും രാജസ്ഥാന്റെ ഇംപാക്ട് പ്ലെയറാകുമെന്നാണ് റിപ്പോർട്ട്. ഐ പി എല്ലിലെ എക്കാലത്തെയും മോശം പ്രകടനം കാഴ്ചവച്ച ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയില്ല. എന്നാല്‍ യോര്‍ക്കര്‍ ബൗളിങിന് മികവിന് പേരുകേട്ട ആകാശ് മധ്വാളിന് സാധ്യതയുണ്ട്. പവർപ്ലേയിൽ ബോൾ ചെയ്യുന്നതിനാലും കെ കെ ആറില്‍ സ്പിന്‍ ബാഷര്‍ സുനില്‍ നരൈന്‍ ഓപ്പണറായി ഉള്ളതിനാലും മഹേഷ് തീക്ഷണ ടീമിലുണ്ടാകും. അതിനാൽ ഐസിസി റാങ്കിംഗില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ബൗളറായിരുന്ന ഹസരംഗ ടീമിലുണ്ടാകുമോയെന്നത് സംശയമാണ്. സാധ്യതാ ഇലവനുകൾ താഴെ കൊടുക്കുന്നു:
Read Also: ഐ പി എല്‍ ഗോള്‍ഡന്‍ ഡക്ക് പട്ടം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്; തൊട്ടുപിന്നില്‍ ഈ ഇന്ത്യന്‍ താരം
രാജസ്ഥാന്‍ റോയല്‍സ് : 1 സഞ്ജു സാംസണ്‍, 2 യശസ്വി ജയ്സ്വാള്‍, 3 റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), 4 നിതീഷ് റാണ, 5 ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), 6 ഷിംറോണ്‍ ഹെറ്റ്‌മെയര്‍, 7 ശുഭം ദുബെ, 8 ജോഫ്ര ആര്‍ച്ചര്‍, 9 മഹേഷ് തീക്ഷണ/ വനിന്ദു ഹസരംഗ, 10 സന്ദീപ് ശര്‍മ, 11 ഫസല്‍ഹഖ് ഫാറൂഖി, 12 തുഷാര്‍ ദേശ്പാണ്ഡെ/ ആകാശ് മധ്വാള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 ക്വിന്റണ്‍ ഡി കോക്ക് (wk), 2 സുനില്‍ നരൈന്‍, 3 അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), 4 വെങ്കിടേഷ് അയ്യര്‍, 5 അങ്ക്രിഷ് രഘുവംശി, 6 റിങ്കു സിംഗ്, 7 ആന്ദ്രെ റസ്സല്‍, 8 രമൺദീപ് സിംഗ്, 9 ഹര്‍ഷിത് റാണ, 10 സ്‌പെന്‍സര്‍ ജോണ്‍സണ്‍/ ആന്റിച്ച് നോര്‍യെ, 11 വരുണ്‍ ചക്രവര്‍ത്തി, 12 വൈഭവ് അറോറ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here