
ഡൽഹിയിൽ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ആറു വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു. അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നടന്ന ഹൈസ്കോറിംഗ് ത്രില്ലറിൽ ഏഴു പന്ത് അവശേഷിക്കെയാണ് പഞ്ചാബിന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. വെറും 67 പന്തിൽ 152 റൺസ് നേടിയ കെഎൽ രാഹുൽ ഡൽഹിക്കായി 16 ഫോറും 9 സിക്‌സും അടിച്ചു. 44 പന്തിൽ 91 റൺസുമായി നിതീഷ് റാണാ രാഹുലിന് മികച്ച പിന്തുണ നൽകി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും സേവിയർ ബാർട്ട്ലെറ്റും വിക്കറ്റുകൾ വീഴ്ത്തി.
265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് 18.5 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കൈവരിച്ചു. 26 പന്തിൽ 76 റൺസുമായി പ്രഭ്സിമ്രാൻ സിംഗ് അവർക്ക് തകർപ്പൻ തുടക്കം നൽകി. തുടർന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 36 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നത് വിജയത്തിന് അടിത്തറയായി. 17 പന്തിൽ 43 റൺസുമായി പ്രിയാൻഷ് ആര്യയും തിളങ്ങി.ഡൽഹിക്കായി കുൽദീപ് യാദവ് 2 വിക്കറ്റ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

