
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ എ നവജിത്ത് ഏറ്റുവാങ്ങി. പുസ്തകോത്സവുമായി ബന്ധപ്പെട്ട് നടന്ന സാംസ്‌കാരിക പരിപാടിയില്‍, മികച്ച മെഗാ ഇവന്റിനുള്ള 3ാം സ്ഥാനം കൈരളി ടിവി നേടി. കൈരളി ടിവിക്ക് വേണ്ടി ജനറല്‍ മാനേജര്‍ ബി സുനില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ALSO READ: ഭാര്യയുടെ കൊലപാതകത്തില്‍ പ്രതി; താന്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിരുന്നെന്ന് കോടതിയില്‍ കമാന്‍ഡോ, കിട്ടിയ മറുപടി ഇങ്ങനെ

ദേശാഭിമാനിക്കും (അച്ചടി മാധ്യമം), റെഡ് എഫ്.എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓണ്‍ലൈനും (ഓണ്‍ലൈന്‍ മാധ്യമം), കേരള വിഷന്‍ ന്യൂസും (ദൃശ്യ മാധ്യമം) സമഗ്ര കവറേജിനുള്ള അവാര്‍ഡ് നേടി. ശ്യാമ രാജീവ് (ജനയുഗം), നവജിത്ത് എ (കൈരളി ന്യൂസ് ഓണ്‍ലൈന്‍), ഗോകുല്‍നാഥ് (മാതൃഭൂമി ന്യൂസ്) എന്നിവര്‍ക്കാണ് മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള അവാര്‍ഡ്.
ALSO READ: മണിക്കൂറുകള്‍ നീണ്ട വയറുവേദന; ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന പിത്താശയക്കല്ലിനെ അറിഞ്ഞിരിക്കണം
കെ. ബി. ജയചന്ദ്രന്‍ (മെട്രോവാര്‍ത്ത) മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡും ശിവപ്രസാദ് എസ് (റിപ്പോര്‍ട്ടര്‍ ടി വി) മികച്ച വീഡിയോഗ്രാഫര്‍ക്കുമുള്ള അവാര്‍ഡ് നേടി. 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here