
കാസർഗോഡ് മണ്ഡലത്തിൽ കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകൾ. ഷാജിയെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കരുതെന്ന ശക്തമായ ആവശ്യവുമായാണ് ‘മുസ്ലിം ലീഗുകാർ’ എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
“കാസർഗോഡിന്റെ നാശം ഇവിടെ തുടങ്ങുന്നു” എന്ന വാചകങ്ങളുമായാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഷാജിയെ വർഗീയവാദിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകളിൽ, അദ്ദേഹത്തെ പരാജയപ്പെടുത്തേണ്ടത് നാട്ടിലെ നല്ലവരായ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
പുറത്തുനിന്നുള്ള ‘ഇറക്കുമതി സ്ഥാനാർത്ഥികളെ’ തങ്ങൾക്ക് ആവശ്യമില്ലെന്നും, കാസർഗോഡ് നിന്നുള്ളവർ തന്നെ സ്ഥാനാർത്ഥിയായാൽ മതിയെന്നുമാണ് പോസ്റ്ററിൽ തെളിയുന്ന പ്രധാന നിലപാടുകൾ .തെരെഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് എതിരെ നിരവധി മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ENGLISH SUMMARY : Several posters appeared across the Kasaragod constituency opposing the potential candidacy of K.M. Shaji. The posters, reportedly put up under the banner of “Muslim League Workers,” demand that Shaji should not be fielded as the candidate for the Kasaragod seat in the upcoming elections.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

