കെ- മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

kmat

2025-26 വര്‍ഷത്തെ എം ബി എ പ്രവേശനത്തിനായി ഫെബ്രുവരി 23 ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (KMAT-2025) താത്കാലിക ഫലം, അപേക്ഷകന്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് Candidate Portal ലെ ‘Result’ ലിങ്കില്‍ പരീക്ഷാഫലം പരിശോധിക്കാം.

‘Candidate Response’ എന്ന മെനുവില്‍ അപേക്ഷകര്‍ക്ക് അവര്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ കാണാം. ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാര്‍ഥികള്‍ ceekinfo.cee@kerala.gov.in എന്ന ഇ-മെയില്‍ മുഖേന പ്രസ്തുത പരാതികള്‍ മാര്‍ച്ച് 7 ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അറിയിക്കണം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.

Read Also: വിദേശത്ത് എങ്ങനെ സുരക്ഷിതമായി ജോലി നേടാം; വനിതകള്‍ക്കായി വര്‍ക്ക്ഷോപ്പുമായി നോര്‍ക്ക

സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, സോയില്‍ സയന്‍സ്, കാര്‍ഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News