“കേന്ദ്രം ഏകപക്ഷീയമായി നികുതി വിഹിതം കുറച്ചു; ഈ നടപടി എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ

നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി രൂപ നികുതി തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം (ഏപ്രിൽ – ഡിസംബർ) 1590 കോടിയോളം രൂപ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം മാത്രമായി 210 കേസുകൾ രജിസ്റ്റർ ചെയ്തു. ഐജിഎസ്ടിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും, കിട്ടാനുള്ളത് കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

Also Read; “മതഭ്രാന്തിൽ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം”: മഹാത്മാഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഐജിഎസ്ടിയുടെ കാര്യത്തിൽ എത്ര നഷ്ടം വരുന്നു എന്നുള്ള കണക്ക് സംസ്ഥാനങ്ങളുടെ പക്കൽ ഇല്ല. ഏകപക്ഷീയമായാണ് കേന്ദ്രം നികുതി വിഹിതം കുറച്ചത്. ഈ നടപടി എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. നികുതി വർദ്ധിപ്പിക്കാൻ നമുക്ക് അവകാശമില്ല, അതിനധികാരം ജിഎസ്ടി കൗൺസിലിനാണുള്ളത്.

Also Read; പി സി ജോർജ് ബിജെപിയിൽ പോകുമെന്ന് സൂചന; ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കും

ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. രണ്ടുവർഷംകൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയത്. സംസ്ഥാനങ്ങൾക്ക് അർഹമായ പണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമം കേന്ദ്രത്തിൽ നിന്നുണ്ടാകുന്നു. സംസ്ഥാനത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. അതേസമയം, ദില്ലിയിൽ നടത്തുന്നത് കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രക്ഷോഭമാണെന്നും, അതൊരു സമ്മേളനമല്ലെന്നും സഭയിലെ പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News