തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഫണ്ട് യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ല; കെഎൻ ബാല​ഗോപാൽ

kn-balagopal

തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഫണ്ട് യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഈ ഫണ്ട് നൽകാത്തത് മനഃപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വന്ന എജിയുടെ കണക്കിൽ 5 ലക്ഷത്തിൽ താഴെയാണ് കേരളത്തിന്റെ കടം. യുഡിഎഫ് പറയുന്നത് 5 ലക്ഷത്തിനു മുകളിൽ ആണ് എന്നാണെന്നും കോവിഡ് കാലത്ത് ആണ് കടം കുറച്ചു കൂടിയതെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു.

also read; ‘യുഡിഎഫ് സർക്കാ‌ർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തുവിട്ടു, അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ’; പിണറായി വിജയൻ

അതേസമയം, യുഡിഎഫ് സർക്കാർ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസാരിച്ചു. പുതിയ സർക്കാർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പ്രഖ്യാപിച്ചു. അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്, ഇത് മുൻപിൽ തുറന്നു കാണിക്കാനാണ് ഈ ധവളപത്രം പുറത്തിറക്കുന്നതെന്ന് പിണറായി വിജയൻ പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News