പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രി; പ്രസംഗം നീക്കിയാൽ അഴിമതി ഇല്ലാതാകുന്നില്ലെന്ന് കെഎൻ ബാല​ഗോപാൽ

K N BALAGOPAL

യുഡിഎഫ് സർക്കാറിന്റെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനത്തിന് പിന്നിലെ അഴിമതി തുറന്നു കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിയമസഭാ പ്രസം​ഗം സഭാ ടിവിയിൽ നിന്ന് നീക്കം ചെയ്തു. സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയുടെ ആവശ്യത്തിനു പിന്നാലെയാണ് നടപടി.

പ്രതിപക്ഷ നേതാവ് പറയുന്നത് രേഖകളിൽ നിന്ന് മാറ്റുന്നത് നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്തതാണെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ പ്രതികരിച്ചു. വി ഡി സതീശൻ സർക്കാർ വന്നതിനുശേഷം എങ്ങനെയാണ് നിയമസഭ കൈകാര്യം ചെയ്യാൻ പോകുന്നത് എന്നതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട നാളുകളിലേക്ക് നിയമസഭയെ കൊണ്ട് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സഭാ ടിവിയിൽ നിന്ന് പ്രസംഗം നീക്കം ചെയ്താൽ അഴിമതി അഴിമതി അല്ലാതാകുന്നില്ല. പ്രസംഗം കാണിക്കാതിരുന്നാലും നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം. പാർട്ടി നയത്തിന് വിരുദ്ധമായി മന്ത്രിസഭ അറിയാതെയാണ് മുഖ്യമന്ത്രി നീക്കം നടത്തിയത്. പ്രതിപക്ഷത്തിന് അഭിപ്രായം പറയാൻ പോലും കഴിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. എന്തോ എവിടെയോ ചീഞ്ഞ് നാറുന്നു എന്നതാണ് സാരം.

ALSO READ: മദ്യത്തിന്റെ നികുതിയിളവ് സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടി: പിണറായി വിജയൻ

ഇതിൽ അഴിമതി മണക്കുന്നുണ്ട്. നിയമസഭയെ തന്നെ കബളിപ്പിക്കു​കയാണ്. സഭ ടിവി അടച്ചുവച്ചതുകൊണ്ട് കാര്യമില്ല. എൽഡിഎഫ് സർക്കാർ 3 വർഷം കൊണ്ട് അനുമതി കൊടുക്കാത്തതിനാണ് യുഡിഎഫ് സർക്കാർ ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകിയതെന്നും കെ എൻ ബാല​ഗോപാൽ ചൂണ്ടിക്കാട്ടി. സാധാരണ രീതിയിൽ പരിശോധിച്ചാണ് സഭാ രേഖകളിൽ നിന്ന് നീക്കുന്നത്. എന്നാൽ ഉടൻതന്നെ ഇപ്പോൾ നടപടി എടുത്തിരിക്കുന്നു. സർക്കാരിന് എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും കെ എൻ ബാല​ഗോപാൽ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News