‘ഇടതു സർക്കാരിന്റെ കാലത്ത് ധനകാര്യ മേഖലയിൽ വളർച്ചയുണ്ടായി എന്ന് മനോരമ പറഞ്ഞത് യുഡിഎഫ് വിശ്വസിക്കുമോ?’; കെ. എൻ. ബാലഗോപാൽ

K.N. Balagopal Highlights Revenue Growth,

സംസ്ഥാന സർക്കാരിൻ്റെ ധവളപത്രത്തിലെ വാദങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് കേരളത്തിൻ്റെ വരുമാനത്തിൽ വൻ വർധനവ് ആണ് രേഖപ്പെടുത്തിയത്. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളായ ഏപ്രിൽ, മെയ് മാസങ്ങളിൽ മുൻവർഷത്തേക്കാൾ 5629 കോടി രൂപയുടെ അധിക വരുമാനമാണ് കേരളം നേടിയത്. ഇടതുപക്ഷ സർക്കാർ ധനകാര്യ മേഖലയിൽ കൈവരിച്ച ഈ നേട്ടം അംഗീകരിക്കാൻ യു.ഡി.എഫ് തയ്യാറാകണമെന്ന് മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. ഇടതു സർക്കാരിന്റെ കാലത്ത് ധനകാര്യ മേഖലയിൽ വളർച്ചയുണ്ടായി എന്ന് മനോരമ പറഞ്ഞത് യുഡിഎഫ് വിശ്വസിക്കുമോ എന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിച്ചു.

പുറത്തുവന്ന പുതിയ കണക്കുകൾ പ്രകാരം, മുൻവർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ 16,667 കോടി രൂപയായിരുന്നു സംസ്ഥാനത്തിൻ്റെ വരുമാനം. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ അത് 22,296 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ധനകാര്യ മാനേജ്‌മെൻ്റ് മികവാണ് ഈ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. മെയ് 18-ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാരിനല്ല ഈ നേട്ടത്തിന്റെ ക്രെഡിറ്റെന്ന് മാധ്യമങ്ങൾ പോലും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വെട്ടി; ധനവകുപ്പ് പുതിയ ഉത്തരവിറക്കി

തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ഉന്നയിച്ച “ഖജനാവിൽ പൂച്ച പറ്റി കിടക്കുന്നു” എന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആറു ലക്ഷം കോടിയുടെ കടം എൽ.ഡി.എഫ് സർക്കാർ വരുത്തിവെച്ചു എന്ന വാദവും പുതിയ കണക്കുകൾ പുറത്തുവന്നതോടെ പൊളിഞ്ഞു. പ്രതിമാസം ഏകദേശം 2000 കോടി രൂപയുടെ വർദ്ധനവാണ് നികുതി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.

മഹാപ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും സംസ്ഥാനത്തെ സാമ്പത്തികമായി തിരികെ കൊണ്ടുവരാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് ബാലഗോപാൽ പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിച്ച് ഭരണപക്ഷം ധവളപത്രം ഇറക്കിയെങ്കിലും, അതിലെ ആശങ്കകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് നിലവിലെ യാഥാർത്ഥ്യം. അടുത്ത അഞ്ചു വർഷക്കാലം കേരളത്തിന് വലിയ സാമ്പത്തിക മുന്നേറ്റം നടത്താനുള്ള ശക്തമായ അടിത്തറയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News