‘റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് സംസ്ഥാനങ്ങളുടെ അവകാശമാണ് അത് നൽകാതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം’; കെഎൻ ബാല​ഗോപാൽ

സംസ്ഥാനത്തിന്റെ ക്ഷേമവും വികസനവും മറന്നുക്കൊണ്ട് കൊള്ളലാഭം ലക്ഷ്യം വച്ചുള്ള ഒരു ബജറ്റ് അവതരണമായിരുന്നു കോൺ​ഗ്രസ് സർക്കാരിന്റേത്. വാ​ഗ്ദാനങ്ങൾ വാ​ഗ്ദാങ്ങളായി മാത്രം ഒതുങ്ങുമെന്നതിന് തെളിവാണ് ക്ഷേമ പെൻഷനിൽ വർദ്ധനവില്ലാത്തത്. മോദി നയം സ്വീകരിച്ച് സ്വകാര്യ മേഖലയെ മുഴുവനായി വിറ്റു തുലയ്ക്കാനാണ് വിഡി സതീശന്റെ തീരുമാനമെന്ന് വ്യക്തമാണ്. ജനക്ഷേമ പദ്ധതികൾ ഉൾപ്പെടാത്ത കോൺ​ഗ്രസിന്റെ ബജറ്റിനെതിരെ കടുത്ത വിയോജിപ്പാണ് ഉയരുന്നത്.

ബജറ്റിനെതിരെ വിമർശനവുമായി മുൻ ധനകാര്യ മന്ത്രി കെഎൻ ബാല​ഗോപാൽ രം​ഗത്ത് വന്നിട്ടുണ്ട്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നൽകാതിരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കെഎൻ ബാല​ഗോപാൽ വിമർശിക്കുന്നു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും അത് നൽകാതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു.

also read; ‘ബജറ്റ് കഴിയുമ്പോൾ വിസ്മയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്’, എന്ത് വിസ്മയം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ്

കഴിഞ്ഞ വർഷം ആകെ സംസ്ഥാനങ്ങൾക്കുമായി നാലര ലക്ഷം കോടി ആയിരുന്നു തുക അനുവദിച്ചത്. ഇതിൽ 35000 കോടി കേരളത്തിന് കിട്ടിയിരുന്നു. ഇപ്പോഴത് 6 ലക്ഷം കോടി ആവും. സംസ്ഥാനത്തിന്റെ വിഹിതം വാങ്ങിയെടുക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബാധ്യത എന്നാണ് ബജറ്റിന്റെ തുടക്കത്തിലെ പറയുന്നത്, കൃത്യമായി പഠിക്കാതെയാണ് ഇങ്ങനെ പറയുന്നത് കെഎൻ ബാല​ഗോപാൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News