പെൻഷനും ശമ്പളവും മുടങ്ങില്ല; ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു: കെ എൻ ബാലഗോപാൽ

സംസ്ഥാനത്താർക്കും പെൻഷനും ശമ്പളവും മുടങ്ങില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു, സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഇത് പിൻവലിക്കാൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു. ഈ മാസം കിട്ടേണ്ട 13600 കോടി കേന്ദ്രം തന്നിട്ടില്ല. കേസിന് പോയത് കൊണ്ടാണ് പണം തരാത്തത്. ഇത് കാര്യമായി സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്.

Also Read: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഈ സർക്കാർ ഉറപ്പുനൽകുമെന്നും അദ്ദേഹം പറഞ്ഞു. നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25,495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.

Also Read: ‘പൊതുജനം തിരിച്ചറിയണം’, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കൊലപാതകമാക്കാൻ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News