
നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കെ.എൻ ബാലഗോപാൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ഒരാവശ്യം ഉയർന്നിരുന്നുവെന്നും എന്നാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഹോർട്ടി വൈനിൻ്റെ നികുതി മാത്രമാണ് കഴിഞ്ഞ സർക്കാർ നിശ്ചയിച്ചത്. റെഡി ടു ഡ്രിങ്ക് മദ്യം വിൽക്കാൻ നികുതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല നടപ്പിലായാൽ പുതിയ വിഭാഗത്തെ ഇതിലക്ക് ആകർഷിക്കും. ഇതുവരെയും കുടിക്കാത്തവരും കുടിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: സ്ത്രീ സുരക്ഷാ പദ്ധതി ഉപേക്ഷിക്കുന്നു; നിയമസഭയിൽ സൂചന നൽകി മുഖ്യമന്ത്രി വിഡി സതീശൻ
വീര്യം കുറഞ്ഞ മദ്യത്തിന് നികുത് കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധീരൻ എതിർപ്പുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഈ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂട്ടുത്തരവാദിത്വം ഇല്ലെന്ന് മനസിലാക്കാൻ കഴിയുന്ന തീരുമാനങ്ങൾ ആണ് വരുന്നതെന്നും കൂട്ടായ തീരുമാനമോ നയമോ സർക്കാരിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വാക്കാണ് വലുതെങ്കിൽ വാക്കിനെങ്കിലും വില നൽകണ്ടേയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ നിന്ന് തന്നെ എതിർപ്പ് ഉയരുകയാണ്. മന്ത്രിമാർക്ക് പോലും സംശയം ഉദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാക്കാണല്ലൊ ഏറ്റവും പ്രധാനമെന്നും വാക്ക് കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

