ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കത്തികൊണ്ട് ആക്രമണം; ആറുപേരെ കുത്തിക്കൊന്നു

ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ നടന്ന ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മൂന്നു കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു ടീച്ചറുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.

also read; ‘മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു; സംഘര്‍ഷം ഒഴിവാക്കാന്‍ നാട്ടുകാര്‍ തന്നെ ഇടപെട്ടു’: മന്ത്രി വി ശിവന്‍കുട്ടി

ഗുവാങ്‌ടോങ് പ്രവിശ്യയിലെ ലിയാങ്ജിയാങ് നഗരത്തിലെ കിന്റര്‍ഗാര്‍ടനില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.45ഓടെയാണ് 25കാരന്‍ കത്തിയുമായി എത്തി ആക്രമണം നടത്തിയത്.

ചൈനയില്‍ കത്തികൊണ്ടുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ ആക്രമണങ്ങള്‍ നടത്തുന്നതും വര്‍ധിച്ചിട്ടുണ്ട്.

also read; ആശുപത്രിയിൽ വെച്ച് നഴ്‌സുമായി സെക്സ് ചെയ്യുന്നതിനിടെ രോഗി ഹൃദയാഘാതം വന്നു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News