
ദിനംപ്രതി വിപണി മാറിമറിയുകയാണ്. ആവശ്യ സാധനങ്ങളുടെ ഉൾപ്പെടെ വില വർധിക്കുകയും പെട്രോൾ ഡീസൽ പാചകവാതകം എന്നിവയുടെ വില വർധിക്കുകയും ചെയ്തു. ഇന്നും ഗാർഹിക പാചക വാതക വില വർധിച്ചിരുന്നു. അതുപോലെ തന്നെ മാറി മറിയുന്നതാണ് സ്വർണ വിപണിയും. സ്വർണത്തിൻ്റെ വിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഓരോ ദിവസവും സ്വർണ വില കുറയുകയും കൂടുകയും ചെയ്യുകയാണ്. ഇന്നലെ 1,12,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലാണ് അത്. എന്നാൽ അതിൽ നിന്നും വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഇന്നും സ്വർണ വിലയുള്ളത്. 1,12,000 രൂപ തന്നെയാണ് ഇന്നും ഒരു പവൻ സ്വർണത്തിൻ്റെ വില. 14,000 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.
Also read: പേപ്പർ നോട്ടുകൾക്ക് വിടയോ? ഇന്ത്യയിലേക്ക് പ്ലാസ്റ്റിക് കറൻസി എത്തുമോ, വാസ്തവം അറിയാം
പശ്ചിമേഷ്യൻ യുദ്ധം സ്വർണ വിലയേയും സാരമായി ബാധിക്കുന്നുവെന്നാണ് വിദഗ്ധർ ഉൾപ്പെടെ പറയുന്നത്. 2026 ന്റെ തുടക്കത്തിൽ തന്നെ ഒരു ലക്ഷം രൂപയുടെ മുകളിലേക്കാണ് സ്വർണ വില കയറിയത്. പിന്നീടങ്ങോട്ട് മുകളിലേക്ക് ഉയരുന്നതല്ലാതെ വലിയ രീതിയിൽ സ്വർണ വില കുറയുന്ന സാഹചര്യമുണ്ടായിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

