
അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന രോഗമാണ് ഗില്ലൻബാ സിൻഡ്രോം (Guillain -Barr Syndrome). അപൂർവങ്ങളിൽ അപൂർവമായ രോഗം നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത കൂടതലുള്ള രോഗമാണ്.
ഒരു നൂറ്റാണ്ടുമുമ്പേ വൈദ്യശാസ്ത്രലോകം കണ്ടെത്തിയ രോഗമാണ് ഗില്ലൻബാ. 1916ൽ ഫ്രഞ്ച് ഡോക്ടർമാരായ ജോർജസ്ഗിലിയൻ, ജീൻ അലക്സാണ്ടറെബാ, ആന്ദ്രേസ്ട്രോൾ എന്നിവരാണ് ഈ രോഗത്തെ ആദ്യം തിരിച്ചറിയുന്നത്. ഇവരുടെ പേരിൽ നിന്നാണ് രോഗത്തന് ഗില്ലൻബാ എന്ന പേര് വന്നത്.
Also Read: പൊതുജന ആരോഗ്യത്തിന് ഭീഷണിയില്ലെങ്കിലും കുഷ്ഠരോഗം നിർമാർജനം ചെയ്തിട്ടില്ല; ഓർക്കണം ഇക്കാര്യങ്ങൾ
ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള മിടുക്ക് 20-ാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം നേടിയെടുത്തു. തെങ്കിലുമൊരു അണുബാധയുടെ പിന്തുടർച്ചയായായി ഉണ്ടാകുന്ന രോഗബാധയുടെ ആദ്യ ലക്ഷണം പേശികളിലെ ബലക്ഷയമാണ്. എത്രയും വേഗം ചികിത്സ തേടിയാൽ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന രോഗമാണ് ഗില്ലൻബാ. ഭക്ഷ്യവിഷബാധ, സാധാരണ പകർച്ചപ്പനികൾ, ഹെർപീസ് വൈറസുകൾ, സിക വൈറസ് ബാധ എന്നിവയുടെ അനന്തരഫലമായി ഈ രോഗം കാണപ്പെടാറുണ്ട്. എന്നാലും കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കൃത്യമായ ഒരു ചികിത്സയില്ലാത്ത ഗില്ലൻബാരോഗത്തിന് ഇൻട്രാവീനസ് ഇമ്യൂണോ ഗ്ലോബുലിൻ തെറാപ്പിയും പ്ലാസ്മ മാറ്റിവയ്ക്കലുമാണ് പൊതുവേ അവലംബിക്കുന്ന മാർഗം.
Also Read: മുടി കൊഴിച്ചിലും താരനും പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ…!
ശുചിത്വമാണ് രോഗത്തെ അകറ്റി നിർത്തനുള്ള പ്രധാന മാർഗം. ശ്വാസസംബന്ധമോ ഉദരസംബന്ധമോ ആയ രോഗങ്ങൾ ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here