
ഐസ്ക്രീം കഴിക്കുമ്പോഴും പശുവിന്റെ പാൽ കുടിക്കുമ്പോളും വയർ വേദനിക്കാറുണ്ടോ? പാൽ കൊണ്ടുള്ള ഉത്പന്നങ്ങൾ ഭക്ഷിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നത്തിന് കാരണം ലാക്ടോസ് ഇൻടോളറൻസ് ആണ്. എന്താണ് ഈ രോഗാവസ്ഥ?
പാലിലും മറ്റ് പാലുത്പ്പന്നങ്ങളിലും കാണപ്പെടുന്ന പഞ്ചസാര സംയുക്തമായ ലാക്ടോസ് ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന ഒരു ദഹനവ്യവസ്ഥയുടെ തകരാറാണ് ലാക്ടോസ് ഇൻടോളറൻസ്. ചെറുകുടലിൽ ഉത്പ്പാദിപ്പിക്കുന്ന എൻസൈമായ ലാക്റ്റേസിന്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. പാൽ, പാലുത്പന്നങ്ങൾ, മിഠായികൾ, കുക്കികൾ, പാൻ കേക്കുകൾ, ബിസ്‌ക്കറ്റുകൾ എന്നിവയിലെല്ലാം ലാക്ടോസ് അടങ്ങിയിട്ടുണ്ട്.
ജനിതക കാരണത്താലോ, അല്ലെങ്കിൽ ഒരു വ്യക്തിയുടെ പ്രായത്തിനനുസരിച്ചോ ലാക്ടേസ് ഉത്‌പാദനത്തിൽ കുറവുണ്ടാകാം. ഭൂരിഭാഗം ആളുകളും ലാക്ടോസ് ദഹിപ്പിക്കാനുള്ള ലാക്ടോസുമായാണ് ജനിക്കുന്നത്. കാലക്രമേണ ഇതിൽ വ്യതാസങ്ങൾ ഉണ്ടാകാം. ജനന സമയത്ത് ചെറുകുടലിന്റെ തെറ്റായ വികാസം, ആമാശയത്തിലെ അണുബാധ, ശസ്ത്രക്രിയ, കുടലിലെ മറ്റു പ്രശ്നങ്ങൾ മൂലവും ഇത് സംഭവിക്കാം. രക്ത പരിശോധനയിലൂടെയും ഹൈഡ്രജൻ ബ്രീത് പരിശോധനയിലൂടെയും ഇത് നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും.
പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുക എന്നതാണ് ലാക്ടോസ് ഇൻടോളറൻസിന് ചെയ്യേണ്ട ഏറ്റവും ഉചിതമായ മാർഗം. ഭക്ഷണ നിയന്ത്രണങ്ങളിലൂടെയും ചികിത്സയിലൂടെയും ഈ രോഗാവസ്ഥയെ നേരിടാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here