വിശ്വസിക്കാൻ പറ്റില്ല സ്റ്റാര്‍ലിങ്കിനെ; അടുത്തറിയാം ഇലോണ്‍ മസ്കിന്റെ ദൗത്യത്തെ

Starlink

ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് എയര്‍ടെലും റിയലന്‍സ് ജിയോയും വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്നതിനായി ഇരു കമ്പനികളും സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

2021ന്റെ തുടക്കത്തിൽ യുഎസിലും കാനഡയിലുമാണ് സ്റ്റാർലിങ്കിന്റെ സേവനം ആരംഭിച്ചത്. പിന്നീട് ഇത് 100 രാജ്യങ്ങളിലായി വ്യാപിപ്പിക്കുകയായിരുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ എതിർത്ത കമ്പനികളാണ് ഇപ്പോൾ സ്റ്റാർലിങ്കിന്റെ സേവനം ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ലേലമില്ലാതെ ഉപഗ്രഹ ബ്രോഡ്ബാന്റ് സ്പെക്ട്രം സ്റ്റാര്‍ലിങ്കിന് നല്‍കാനുള്ള കേന്ദ്ര നീക്കത്തെയാണ് ജിയോയും എയര്‍ടെലും അടക്കമുള്ള ടെലിംകോം കമ്പനികള്‍ എതിര്‍ത്തിരുന്നത്.ർ

Also Read: ഇനിയെന്തൊക്കെ കാണണം! ആൻഡ്രോയിഡ് 16ൻ്റെ പുതിയ പതിപ്പിലെത്തുക വമ്പൻ ഫീച്ചറുകൾ

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനിടയില്ലെന്നാണ് പുതിയ കരാറിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ ലഭ്യമാകുന്ന വിവരം. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് ഇന്ത്യന്‍ അധികൃതരില്‍നിന്നും ഏജന്‍സികളില്‍നിന്നും ഇതുവരെ അനുമതി ലഭ്യമായിട്ടില്ല.

2015 ജനുവരിയിലാണ് സ്റ്റാർലിങ്ക് എന്ന പദ്ധതിയെ പറ്റി എലോൺ മസ്‌ക് പ്രഖ്യാപിച്ചത്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിലായി ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഉപ​ഗ്രഹങ്ങളാണ് സ്റ്റാർ ലിങ്ക്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, സ്റ്റാർലിങ്കിന് ഏകദേശം 7,086 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്, അതിൽ 7,052 എണ്ണം പ്രവർത്തിക്കുന്നു. വരും വർഷങ്ങളിൽ ഇത് 42,000 ആയി വർദ്ധിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.

Also Read: പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്ലാനുണ്ടോ? നിര്‍ണായക മാറ്റങ്ങളുമായി കേന്ദ്രം

സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനം എങ്ങനെ പ്രവർത്തിക്കുന്നു?

ഉപ​ഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് സ്റ്റാർലിങ്ക് ചെയ്യുന്നത്. ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) കേബിൾ സേവനത്തിന് സമാനമായാണ് സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നത്. കമ്പനി നൽകുന്ന പോർട്ടബിൾ സാറ്റലൈറ്റ് ഡിഷ് കിറ്റ് ഉപയോ​ഗിച്ചാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഉപയോ​ഗിക്കാൻ സാധിക്കുക ഇത് വീടിനു പുറത്ത് സ്ഥാപിക്കാൻ കഴിയും.

വീടിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാർലിങ്ക് ഡിഷ്

ഈ ഡിഷിന് വൈദ്യുതി സ്രോതസ്സും വീടിനുള്ളിലെ അടിസ്ഥാന വൈ-ഫൈ റൂട്ടറുമായി വയർഡ് കണക്ഷനും ആവശ്യമാണ്. സ്റ്റാർലിങ്ക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്റ്റാർലിങ്ക് ഡിഷ് ഓണാക്കി കണക്റ്റിവിറ്റി സ്ഥാപിക്കാൻ സാധിക്കും. 25Mbps മുതൽ 220Mbps വരെ ഡൗൺലോഡ് വേഗത, 5Mbps മുതൽ 20Mbps വരെ അപ്‌ലോഡ് വേ​ഗതയും സ്റ്റാർലിങ്കിന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാവിയിൽ 1Gbps ഇന്റർനെറ്റ് വേ​ഗത കൊണ്ടുവരാനും സ്റ്റാർലിങ്കിന് പദ്ധതിയുണ്ട്.

വീടിനുള്ളിലെ സ്റ്റാർലിങ്ക് ബേസ് റൂട്ടർ

സ്റ്റാർലിങ്കിന്റെ ദോഷവശങ്ങൾ

മൂടിക്കെട്ടിയ കാലാവസ്ഥയിൽ ഡി‍ിഎച്ചിന്റെ കണക്ക് സേവനം നഷ്ടമാകാൻ സാധ്യതയുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ സ്റ്റാർലിങ്ക് എത്രത്തോളം സംരക്ഷിക്കുമെന്ന് വ്യക്തതയില്ല കാരണം യുഎസിന്റെ അധികാരപരിധിയിലാണ് സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നത്. വാണിജ്യപരമായ ചൂഷണത്തിന് സാധ്യതയുള്ള വിദേശ ഉപഗ്രഹങ്ങൾ വഴിയാണ് ഡാറ്റ കൈമാറുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. കൂടാതെ ഇന്ത്യക്ക് പരിമിതമായ നിയന്ത്രണമേ സ്റ്റാർലിങ്ക് സേവനത്തിന് മേൽ ഉള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News