ഈ മാറ്റം ചെറുതോ വലുതോ? ഇന്നത്തെ സ്വർണ വിലയറിയാം

ornaments

പശ്ചിമേഷ്യൻ സാ​ഹചര്യങ്ങളും ആ​ഗോളതലത്തിലെ ​രാഷ്ട്രീയ വികാസങ്ങളും വലിയ മാറ്റത്തിലേക്കാണ് വിപണികളെ എത്തിച്ചത്. അത് വലിയ രീതിയിൽ ഇന്ത്യയേയും ബാധിച്ചു. ഇന്ത്യയിലെ എല്ലാ വിപണികളേയും ബാധിച്ച ആ മാറ്റം സ്വർണ വിപണിയിലും പ്രതിഫലിച്ചു. ഏറെ നാളായി സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഉയർച്ചയും താഴ്ചയുമായി മുന്നോട്ട് പോകുന്ന സ്വർണ വിലയിലെ മാറ്റങ്ങളെ മുന്നേ പ്രവചിക്കാൻ വിദ​ഗ്ധർക്ക് പോലും സാധിക്കുന്നുമില്ല. ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. ശനിയാഴാചയുണ്ടായ അതേ വില തന്നെയാണ് ഇന്നലേയും ഉണ്ടായിരുന്നത്. 1,16,640 രൂപയാണ് ഒരി പവൻ സ്വർണത്തിന് ഇന്നലെയുണ്ടായിരുന്നു വില. ഒരു ​ഗ്രാം സ്വർണത്തിന് ഇന്നലെ 14,580 രൂപയായിരുന്നു.

Also read: രൂപയുടെ തിരിച്ചുവരവിന് പിന്നാലെ ബാങ്ക് ഓഹരികൾ കത്തി കയറി! നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്‌സും

ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില മെയ് 13 ന് ഉണ്ടായ 1,23,120 രൂപയായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് തന്നെ സ്വർണ വില കുറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ ഒരു പവൻ  സ്വർണത്തിൻ്റെ വില 1,16,880 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന്   14,610  രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News