വാർധക്യത്തിൽ കൂട്ടായി എത്തി; വിധി വീണ്ടും ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി; കൊച്ചനിയൻ യാത്രയായി

രാമവർമപുരം വൃദ്ധ സദനത്തിലെ താമസക്കാരായി എത്തിയ ശേഷം വിവാഹിതരായ കൊച്ചനിയൻ-ലക്ഷ്മി അമ്മാളു ദമ്പതികളിൽ കൊച്ചനിയൻ അന്തരിച്ചു. സംസ്കാരം 11.30 ന് ലാലൂർ ശ്മശാനത്തിൽ നടക്കും.

also read :ഓണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; അര്‍ഹരല്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്ത

തൃശൂർ രാമവർമ്മപുരം ​ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളുവും. ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം ഇരുവരുടെയും തീരുമാനം 2019 ഡിസംബർ 28 ൽ സാഫല്യമാകുകയായിരുന്നു. അന്നത്തെ കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് ഇവരുടെ വിവാഹം നടന്നത്. വൃദ്ധ സദനത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ് മരിച്ച് നീണ്ട ഇരുപത്തിരണ്ട് വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് വാർധക്യത്തിൽ ഒരു കൂട്ടായിരുന്നു കൊച്ചനിയൻ.

also read :ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേ‍ഴ്സ് വര്‍ധിച്ചു: കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

65കാരനായ കൊച്ചനിയൻ ആദ്യ ഭാര്യ മരിച്ചതിന് ശേഷം ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. ഭർത്താവ് മരിച്ച് 22 വർഷം ലക്ഷ്മി അമ്മാളും തനിച്ചായിരുന്നു താമസം. ഇതിനിടെയിലാണ് വൃദ്ധസദനത്തിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയത്. പിന്നീടത് വിവാഹത്തിലെത്തിച്ചേരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News