
കൊച്ചി ആർമി ഫ്ലാറ്റിൻ്റെ നിർമ്മാണ പിഴവിൽ വൻ അഴിമതിയെന്ന് ഫ്ലാറ്റ് ഉടമകൾ. നിർമ്മാണ കമ്പനിയും ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനും തമ്മിൽ ഒത്തുകളിച്ചെന്നും ആരോപണം. നഷ്ടപരിഹാരം ലഭിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു .
പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ട വൈറ്റില ചന്ദർകുഞ്ച് ആർമി ടവറിൻ്റെ നിർമ്മാണ പിഴവിൽ കരാർ കമ്പനിയും എ ഡബ്ല്യൂ എച്ച് ഒ യും വൻ അഴിമതി നടത്തിയെന്ന് ഫ്ലാറ്റ് ഉടമകൾ. ഈ ഒത്തു കളിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഉടമകൾ പറഞ്ഞു. അതേസമയം ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ നഷ്ടപരിഹാരം ലഭിക്കുന്നത് സംബന്ധിച്ച് ഉത്തരവിൽ വ്യക്തതയില്ലെന്നും ഉടമകൾ പറഞ്ഞു .
എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ശില്പ പ്രൊജക്റ്റ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത് നിർമ്മാണം പൂർത്തിയാക്കിയത്. നേരത്തെയും വിവാദത്തിലായ കമ്പനിയ്ക്ക് എന്തിന് കരാർ നൽകിയെന്ന് ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു. 200 കോടി മുതൽ മുടക്കി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം രണ്ടുവർഷംകൊകാണ് തകർന്നു തുടങ്ങിയത്.പുനർനിർമാണം അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് വിലയിരുത്തിയാണ് ഫ്ലാറ്റ് പൊളിച്ചു നിൽക്കാൻ കോടതി ഉത്തരവിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here