ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചിആര്‍മി ഫ്‌ളാറ്റില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന

ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചിയിലെ ആര്‍മി ഫ്‌ളാറ്റില്‍ പ്രത്യേക സംഘം പരിശോധന നടത്തി. ജില്ലാ കളക്ടര്‍ NSK ഉമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. കോടതി വിധി എത്രയും വേഗം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ALSO READ: ‘തരൂരിനെ അഭിനന്ദിക്കുന്നു, കേരളത്തിലെ വ്യാവസായിക വളര്‍ച്ചയുടെ വസ്തുത തുറന്നു കാണിക്കാന്‍ അദ്ദേഹത്തിന്റെ ലേഖനത്തിനായി’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വൈറ്റിലയിലെ ചന്ദേര്‍ കുഞ്ച് ആര്‍മി ഫ്‌ളാറ്റ് സമുച്ചയത്തിലെ മൂന്നു ടവറുകളില്‍ എ, ബി ടവറുകള്‍ പൊളിച്ച് നീക്കി പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഉത്തരവ് നടപ്പാക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക വിദഗ്ധ സമിതിയും രൂപീകരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. മൂന്നു ടവറുകളിലെയും താമസക്കാരുമായി കളക്ടര്‍ സംസാരിച്ചു. പ്രത്യേക സമിതി എല്ലാ ആഴ്ചയും യോഗം ചേരുമെന്നും ഫ്‌ലാറ്റ് പൊളിക്കല്‍ എ ടവറിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ALSO READ: ‘കേരളം നേടിയ വികസനത്തെ കുറിച്ച് തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണം’: മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്കകള്‍ പലതും പരിഹരിക്കപ്പെടാനുണ്ട് എന്നായിരുന്നു താമസക്കാരുടെ പ്രതികരണം. ഫ്‌ളാറ്റ് പൊളിക്കുന്ന വിദഗ്ധ സംഘത്തിന്റെ പ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് സ്ട്രക്ചറല്‍ എഞ്ചിനിയറും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. സാങ്കേതിക വശങ്ങള്‍ പരിശോധിച്ച ശേഷം എത്രയും വേഗം താമസക്കാരെ ഒഴിപ്പിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തിലാണ് വിദഗ്ധ സമിതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News