
കൊച്ചി വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച്ച സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സമിതി ചെയര്‍മാനായ എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.ഹൈക്കോടതി,, പൊളിക്കാന്‍ നിര്‍ദേശിച്ച ആർമി ഫ്ലാറ്റിലെ ബി, സി ടവറുകള്‍ക്ക് പുറമെ എ ടവറിനും ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
മൂന്ന് ഘട്ടങ്ങളിലായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ തീരുമാനം.ആദ്യഘട്ടത്തില്‍ താമസക്കാരെ ഒഴിപ്പിക്കും പിന്നീട് പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കും.ഇതിനു ശേഷം പുനര്‍ നിര്‍മ്മാണം.ഇതെങ്ങനെ ഫലപ്രദമായി നടപ്പാക്കണമെന്നതു സംബന്ധിച്ചുള്ള കൂടിയാലോചനയ്ക്കായാണ് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ചെയര്‍മാനായ സമിതിയുടെ ആദ്യ യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നത്.ശനിയാഴ്ച്ച സ്ഥലം സന്ദര്‍ശിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഹൈക്കോടതി, പൊളിക്കാന്‍ നിര്‍ദേശിച്ച ആർമി ഫ്ലാറ്റിലെ ബി, സി ടവറുകള്‍ക്ക് പുറമെ എ ടവറിനും ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ആർമി വെൽഫെയർ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി,എക്സ്പ്ലോസീവ് കണ്‍ട്രോളര്‍,ഫയര്‍ വകുപ്പ് പ്രതിനിധി തുടങ്ങിയവരെക്കൂടി കൂടി സമിതിയിൽ ഉൾപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. ഫ്ലാറ്റിൽ ഉള്ളവർക്ക്, മാറി താമസിക്കുന്നതിന് വാടകയായി എത്ര തുക നൽകണം എന്നതടക്കമുള്ള കാര്യങ്ങൾ ഉടൻ തീരുമാനിക്കും. വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ ആർമി വെൽഫെയർ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛയമാണ് ബലക്ഷയത്തെ തുടർന്ന് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here