കൊച്ചി നഗരത്തിൽ 40 രൂപയ്ക്ക് ഊൺ; കോർപറേഷൻ്റെ സമൃദ്ധി@ കൊച്ചിക്ക് കീഴിൽ കാൻ്റീൻ ആരംഭിച്ചു

kochi-corporation-samrudhi-canteen

വിജയഗാഥയ്ക്ക് പിന്നാലെ പുതിയ ചുവടുവെപ്പുമായി സമൃദ്ധി@ കൊച്ചി. നഗരത്തില്‍ ആദ്യമായി സമൃദ്ധിയുടെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ എത്തിയാല്‍ കുറഞ്ഞ വിലയില്‍ രുചികരമായ ഭക്ഷണം കഴിക്കാം.

രാവിലെ ഏഴ് മണിക്ക് സമൃദ്ധിയുടെ കാന്റിന്‍ പ്രവര്‍ത്തനം തുടങ്ങും. പ്രഭാത ഭക്ഷണം, ഊണ്‍, ലഘുഭക്ഷണങ്ങള്‍, എന്നിവയെല്ലാം തുച്ഛമായ വിലയില്‍ ലഭിക്കും. കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സമൃദ്ധി കാന്റീന്‍. ഒരേ സമയം 50 പേര്‍ക്ക് ഇവിടെ ഇരിക്കാം. ജി സി ഡി എ ജീവനക്കാര്‍ക്ക് സബ്സിഡിയോടെയും പൊതുജനങ്ങള്‍ക്ക് 40 രൂപയുമാണ് ഊണിന് നിരക്ക്. ഓഫീസ് ജീവനക്കാര്‍ക്കും സമീപത്തുള്ളവര്‍ക്കും പുതിയ കാന്റീന്‍ ആശ്വാസമാകുമെന്ന് ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള പറഞ്ഞു.

Read Also: കൊടിയത്തൂരില്‍ ആവേശം വാനോളമുയര്‍ത്തി വണ്ടിപ്പൂട്ട് മത്സരം; വാഹനമോടിച്ച് ലിൻ്റോ ജോസഫ് എം എൽ എയും

നാല് വര്‍ഷത്തിനിപ്പുറവും കൊച്ചിയുടെ വിശപ്പകറ്റി മുന്നേറുകയാണ് സമൃദ്ധി. നഗരത്തിലെ പലയിടത്തും സമൃദ്ധി ഹോട്ടലും കാന്റീനുകളും തുറക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി കോര്‍പറേഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News