ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിലെത്തി ദമ്പതികളുടെ ആത്മഹത്യാശ്രമം

kochi couple news

കൊച്ചിയില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം.ആംബുലന്‍സില്‍ ഹൈക്കോടതിയ്ക്കു മുന്നിലെത്തിയ ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രവറായ വിനുവും ഭാര്യയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യശ്രമത്തിനു മുന്‍പ് ഇരുവരും ചേര്‍ന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോസന്ദേശവും കുറിപ്പും പോലീസ് കണ്ടെടുത്തു.

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.ആംബുലന്‍സ് ഡ്രൈവറായ വിനുവും ഭാര്യയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആംബുലന്‍സില്‍ ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഇവര്‍ ഒരു ബന്ധുവിനെ വിളിച്ചറിയിക്കുകയും ബന്ധു പോലീസിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഗുരുതരാവസ്ഥയിലായ ഇരുവരെയും എറണാകുളം ജനറലാശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രണ്ടുപേരെയും പള്ളിമുക്കിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

ALSO READ: പാലാ ‘കൈ’യിൽ നിന്ന് പോയി; എൽ ഡി എഫ് അവിശ്വാസപ്രമേയം പാസായി, യു ഡി എഫിന് ഭരണം നഷ്ടമായി

വിനുവിനെതിരായ കേസുമായി ബന്ധപ്പെട്ടുണ്ടായ മാനസിക വിഷമത്തെത്തുടർന്നാണ് ഇരുവരും വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. തനിയ്ക്കെതിരായ പീഡന പരാതി വ്യാജമാണെന്നും പോലീസുമായി ചേര്‍ന്ന് പരാതിക്കാരി തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും ആത്മഹത്യാശ്രമത്തിന് തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ വിനു ആരോപിക്കുന്നുണ്ട്. ഈ വീഡിയോയും കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist