‘സർവ്വം ദീപ്തം’; സീറ്റ് തർക്കങ്ങൾക്കിടയിൽ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്ത് ദീപ്തി മേരി വർഗീസ് ക്യാമ്പ്

DEEPTHI MERY VARGHESE

ഞങ്ങൾക്കിടയിൽ തർക്കമില്ലെന് പ്രതിപക്ഷ നേതാവ് നൂറുവട്ടം ആവർത്തിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കോൺഗ്രസിൽ തർക്കങ്ങൾ തന്നെ ആണ്. ദീപ്തി മേരി വർഗീസ് ക്യാമ്പ് കൊച്ചിയിൽ പോസ്റ്റർ വരെ പ്രിന്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ദീപ്തിയുടെ പോസ്റ്റർ പ്രിന്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. ‘സർവ്വം ദീപ്തം’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ALSO READ: ലിസ്റ്റിൽ ഇല്ലെങ്കിലും പത്രിക കൊടുക്കാനിറങ്ങാൻ സുധാകരൻ; ഇളവ് ഒരാൾക്ക് കൊടുത്താൽ കോൺഗ്രസിൽ വീണ്ടും അടിയ്ക്ക് സാധ്യത ?

അവശേഷിക്കുന്ന സീറ്റുകളിൽ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആണ് നേതാക്കളിൽ പലരും പറയുന്നത്. എന്നാൽ അടിയൊതുങ്ങിയില്ല എന്നും വാർത്തകളുണ്ട്. അതിനിടെ ആണ് ഹൈക്കമാന്റ് സുധാകരന് മുന്നിൽ മുട്ടുമടക്കിയിരിക്കുന്നത്. കെ സുധാകരനും, അടൂർ പ്രകാശിനും സീറ്റ് നൽകിയേക്കും എന്നാണ് വാർത്തകൾ. എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സുധാകരൻ മത്സരിക്കുമെന്ന് പറഞ്ഞത് മുതൽ പാർട്ടിയ്ക്കുള്ളിലെ പുകച്ചിൽ പുറത്താവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News