മാതൃകയായി വീണ്ടും കേരള മോഡൽ; ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരമായി കൊച്ചി

രാജ്യത്ത് വീണ്ടും മാതൃകയായി കേരള മോഡൽ. ലോക ആരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തു. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ലോ​ക ചരിത്രത്തിൽ കൊ​ച്ചി​ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി ല​ഭ്യ​മാ​യിരിക്കുകയാണ്.

Also Read: ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളില്‍ സംവരണ റൊട്ടേഷന്‍ പാലിക്കണം; ഉത്തരവിറക്കി സര്‍ക്കാര്‍

ലോക ആരോഗ്യ സംഘടന വയോജന സൗഹൃദ നഗരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കൊച്ചി. വയോജന സൗഹൃദവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. പകൽവീട്, വയോജന ക്ലിനിക്, വയോജനക്കൂട്ടം, കാൽനട പാതയൊരുക്കൽ, വയോജന കായിക മേള തുടങ്ങിയവ കൊച്ചി കോർപ്പറേഷൻ നടപ്പാക്കിയിരുന്നു.

Also Read: തൃശൂര്‍ ചേറ്റുപുഴ പാടത്ത് വന്‍ തീപിടിത്തം; ലക്ഷകണക്കിന് രൂപയുടെ പിവിസി പൈപ്പുകള്‍ കത്തി നശിച്ചു

കൊച്ചി നഗരത്തിലെ വയോജന സൗഹൃദ പദ്ധതികളെക്കുറിച്ച് മേയർ എം അനിൽകുമാർ ലോക ആരോഗ്യ സംഘടനയുടെ പൊളിറ്റിക്കൽ ഫോറത്തിൽ സംസാരിച്ചിരുന്നു. ഏഷ്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കൊച്ചി നഗരം മാത്രമാണ്. 2012ൽ ​ക​ൽ​ക്ക​ത്ത നഗരം പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. കൊച്ചിയിലെ മികച്ച വയോജന സൗഹൃദ പ്രവർത്തനമാണ് അംഗീകാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News