ഒരു വെറൈറ്റി ബർത്ത് ഡേ വിഷ്; മഹാനടന് ആശംസകളറിയിച്ച് കൊച്ചി വിമാനത്താവളം

മലയാളത്തിന്റെ വല്യേട്ടന് കിടിലൻ ബർത്ത്ഡേയ് വിഷുമായി കൊച്ചി വിമാന അന്താരാഷ്ട്ര വിമാനതാവളം. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ഹോസ്പിറ്റലും ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ അണിയറക്കാരാണ് ഈ കിടിലൻ ആശംസകൾക്ക് പിന്നിൽ. ഒപ്പം മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും ഉണ്ട്. ഇന്നലെ അർദ്ധ രാത്രി മുതൽ എയർപോർട്ടിലെ മുഴുവൻ ബാഗ്ഗേജു ബെൽറ്റുകളിലും മമ്മുക്കക്കുള്ള ഈ ബർത്ത്ഡേയ് വിഷ് ആണ്.

Also Read: ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

മലയാളികളാകെ മഹാനടന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. കൈരളി ന്യൂസിലൂടെ തന്നെ നിരവധിയാളുകളാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ രാവിലെ മുതൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ രക്തദാനവും നടത്തുന്നുണ്ട്. ചലച്ചിത്ര താരം ശബരീഷ് അങ്കമാലി എം എൽ എ റോജി എം ജോൺ,അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്ത ദാനം നിർവ്വഹിച്ചവരിൽപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News